മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഐശ്വര്യ റായിയും ഒരേ വേദിയില്‍

By Aswathi

ഒമ്പതാമത് ഏഷ്യാവിഷന്‍ അവാര്‍ഡ് ദാനച്ചടങ്ങ് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നു. മുന്നറിയിപ്പ്, ബാല്യകാല സഖി എന്നീ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്കാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഐശ്വര്യ റായി ബച്ചനും വേദിയിലെത്തി.

ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, ഞാന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് ദുല്‍ഖര്‍ സല്‍മാനാണ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വാപാനവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയും മികച്ച ആര്‍ട്ടിസ്റ്റ് ചിത്രത്തിനുള്ള പുരസ്‌കാരവും സമൂഹ്യപ്രതിബന്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും പങ്കിട്ടു.

തമിഴ് യൂത്ത് ഐക്കണിനുള്ള പുരസ്‌കാരം ധനുഷിനും ശ്രുതി ഹസനും നല്‍കി. മികച്ച സഹതാരങ്ങള്‍ക്കുള്ള അവാര്‍ഡ് ആശ ശരത്തിനും സിദ്ദിഖിനുമാണ് ലഭിച്ചത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയാണ് മികച്ച കുടുംബ ചിത്രം. ഔട്ട് സ്റ്റാന്റിങ് മൂവി ഓഫ് ദ ഇയര്‍ പുരസ്‌കാരം മുന്നറിയിപ്പിനും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഹൗ ഓള്‍ഡ് ആര്‍ യുവിനും ലഭിച്ചു.

മികച്ച നടന്‍

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

മികച്ച നടനുള്ള പുരസ്‌കാരം വാങ്ങിയതിന് ശേഷം മമ്മൂട്ടി വേദിയില്‍ സംസാരിക്കുന്നു.

മികച്ച നടി

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കുന്നു.

ഐശ്വര്യ റായി

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്‌കാരം ഐശ്വര്യ റായി ബച്ചന്‍ ഏറ്റുവാങ്ങി

ഒരു ഡാന്‍സ്

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

സ്‌റ്റേജില്‍ തന്റെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ അഭ്യര്‍ത്ഥന വന്നപ്പോള്‍ ഐശ്വര്യ 'ഗഝ് റാരെ ഗഝ് റാരെ' എന്ന പാട്ടിന് ചുവടുവച്ചു.

ധനുഷിന്

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

തമിഴ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ധനുഷ് സ്വീകരിച്ചു

ശ്രുതിയ്ക്കും

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

തമിഴിലെ യൂത്ത് ഐക്കണ്‍ നടി ശ്രുതി ഹസനാണ്.

ദുല്‍ഖര്‍ സല്‍മാന്‍

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, ഞാന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് ദുല്‍ഖര്‍ സല്‍മാനാണ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചത്.

ജയറാം

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വന്നപ്പോള്‍ ജയറാം വേദിയില്‍ ചെണ്ടമേളം നടത്തുന്നു

പിന്നാമ്പുറം

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

ശ്രുതി ഹസനും സന്തോഷ് ശിവനുമൊപ്പം മഞ്ജു വാര്യര്‍

ഐശ്വര്യയും ദുല്‍ഖറും

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ നല്‍കി

ഐക്കണ്‍ ഓഫ് ഇന്ത്യയും പെര്‍ഫോമര്‍ ഓഫ് ദ ഇയറും ഒന്നിച്ചിരുന്നപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X