ആസിഫും അജുവും വീണ്ടും ഒന്നിക്കുന്നു
കിളി പോയി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും അജു വര്‍ഗ്ഗീസും വീണ്ടും ഒന്നിക്കുന്നു. ഫിലിപ്പ്‌സ് ആന്റ് ദ മങ്കി പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ അഹമ്മദ് ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ഷാനില്‍ മുഹമ്മദ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ് ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ കോഴിക്കോട് വച്ചാണ് ആരംഭിക്കുന്നത്.

നിലവില്‍ ആസിഫ് അലിയും അജു വര്‍ഗ്ഗീസും കോഹനൂര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കോഹിനൂരിന്റെ ചിത്രീകരണം തലശ്ശേരിയിലും പരിസരത്തുമായി പുരോഗമിച്ച് വരികയാണ്്.
ആസിഫ് അലിയും അജു വര്‍ഗ്ഗീസും ഒന്നിച്ച് എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്ന് ആഴ്ചകൊണ്ട് എട്ട് കോടിയാണ് നേടിയെടുത്തത്. ബിജുമേനോനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ചത്. നിക്കി ഗല്‍റാണി ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.


Click it and Unblock the Notifications











