»   » സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു, മുന്‍ കോപത്തെ കുറിച്ച് ആസിഫ് അലി

സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു, മുന്‍ കോപത്തെ കുറിച്ച് ആസിഫ് അലി

Posted By: Rohini
Subscribe to Filmibeat Malayalam

പല മുതിര്‍ന്ന സംവിധായകരും പറഞ്ഞ് കേട്ടിട്ടുണ്ട്, പുതിയ നടന്മാര്‍ക്ക് മുന്‍ കോപം കുറച്ച് അധികമാണെന്ന്. വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തതാണ് മിക്ക യുവ നടന്മാരുടെയും പ്രധാന പ്രശ്‌നം. അത് തന്റെ സൈക്കോളജിക്കല്‍ ഡിസോഡറാണെന്നാണ് ആസിഫ് അലി പറയുന്നത്.

എവിടെയാണ് പിഴച്ചത് എന്ന് അറിയാന്‍ കഴിഞ്ഞില്ല; ഉറക്കം പോലും നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ച് ആസിഫ്

തുടക്കത്തില്‍ തനിയ്ക്കും ഈ മുന്‍ കോപം ഉണ്ടായിരുന്നു എന്ന് ആസിഫ് അലി പറയുന്നു. ഷോട്ട് എടുത്തുകൊണ്ടിരിയ്ക്കുമ്പോള്‍ ആരെങ്കിലും സംസാരിക്കാന്‍ വന്നാലും ഫോണ്‍ റിങ് ചെയ്താലും ഞാന്‍ പോട്ടിത്തെറിയ്ക്കുമായിരുന്നു.

മുന്‍കോപമായിരുന്നു

അന്നെനിക്ക് മുന്‍കോപം ഉണ്ടായിരുന്നു. ഇന്ന് മുപ്പത് വയസ്സിന്റെ പക്വതയുണ്ട്. ക്ഷമയും കൂടിയിട്ടുണ്ട് എന്ന് ആസിഫ് പറയുന്നു. ഏഴ് വര്‍ഷത്തെ സിനിമാ ജീവതത്തില്‍ വന്ന ഏറ്റവും വലിയ മാറ്റമാണിത്.

മാറാത്തത്

പക്ഷെ ഇപ്പോഴും ഫോണ്‍ എടുക്കാത്ത ശീലം തുടരുന്നുണ്ട്. നടനും നിര്‍മാതാവുമൊക്കെയായെങ്കിലും ഇപ്പോഴും ഫോണ്‍ എടുക്കാത്ത ശീലത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അത് തന്റെ സൈക്കോളജിക്കല്‍ ഡിസോഡറാണെന്ന് ആസിഫ് പറഞ്ഞത്.

പലരും അത് അംഗീകരിച്ചു

അതെന്റെ സൈക്കോളജിക്കല്‍ ഡിസോഡറാണെന്ന് 95 ശതമാനം ആളുകളും അംഗീകരിച്ചിട്ടുണ്ട്. തിരിച്ച് വിളിക്കണമെന്ന് പറഞ്ഞ് അവര്‍ ഒരു മെസേജ് അയക്കും. അത്യാവശ്യമുള്ളവര്‍ വന്ന് നേരില്‍ കാണും. അതിനോടാണ് എനിക്കും താല്‍പ്പര്യം. അങ്ങനെയാകുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാവുമല്ലോ- ആസിഫ് പറഞ്ഞു

അവസരങ്ങള്‍ നഷ്ടപ്പെട്ടു

അതേ സമയം ഫോണ്‍ എടുക്കാത്ത ഈ ശീലത്തെ തുടര്‍ന്ന് പല അവസരങ്ങളും താരത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. ആസിഫ് മാത്രമല്ല, ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പണികിട്ടിയ യുവ നടന്മാരാണ് നിവിന്‍ പോളിയും അജു വര്‍ഗ്ഗീസുമൊക്കെ.

English summary
Asif Ali about his bad habit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam