»   » ഞാന്‍ അറിയുക പോലും ചെയ്യാത്ത കാര്യം, സോഷ്യല്‍ മീഡിയ എന്നെ വേട്ടയാടി കൊത്തി പറിച്ചു; ആസിഫ് അലി

ഞാന്‍ അറിയുക പോലും ചെയ്യാത്ത കാര്യം, സോഷ്യല്‍ മീഡിയ എന്നെ വേട്ടയാടി കൊത്തി പറിച്ചു; ആസിഫ് അലി

Posted By: Sanviya
Subscribe to Filmibeat Malayalam

ഞാന്‍ അറിയുക പോലും ചെയ്യാത്ത കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ എന്നെ വേട്ടയാടിയിട്ടുണ്ടെന്ന് നടനും നിര്‍മാതാവുമായ ആസിഫ് അലി. വേട്ടയാടി എന്നല്ല, വേട്ടയാടി നിലത്തിട്ടു കൊത്തിപ്പറിച്ചുവെന്ന് ആസിഫ് അലി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി പറഞ്ഞത്.

അറിഞ്ഞിട്ടു പോലുമില്ലാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. എന്റെ കൂടെ ജീവിക്കുന്നവരെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. കുടുംബത്തെ കുറിച്ച് ആക്ഷേപിച്ചു. സഹിക്കാതെ വന്നപ്പോള്‍ രണ്ടോ മൂന്നോ തവണ പ്രതികരിക്കുകയും ചെയ്‌തെന്ന് ആസിഫ് അലി പറയുന്നു.

തെറ്റുണ്ട്, അത് തിരത്തും

ഞാന്‍ സാധരണ മനുഷ്യനല്ലേ, എനിക്ക് സിനിമയിലും ജീവിതത്തിലും തെറ്റു പറ്റിയിട്ടുണ്ടാകും. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അതു തിരത്തും. എനിക്ക് സിനിമയല്ലാതെ മറ്റൊന്നും അറിയില്ലെന്നും ആസിഫ് അലി പറയുന്നു.

കല്യാണത്തിന് ശേഷം മാറി

കല്യാണത്തിന് ശേഷം ഞാന്‍ ഒരുപാട് മാറി. ഭാര്യ സമയാണ് അതിന് കാരണം.

സിനിമകള്‍ നഷ്ടമായി

വേണ്ട സമയത്തു ഫോണെടുക്കാത്തതു കൊണ്ടും എനിക്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ സമ തിരിച്ചു വിളിക്കേണ്ടവരെ ഓര്‍മ്മിപ്പിക്കും. വിളിച്ചുവോ എന്ന് ഉറപ്പാക്കും. ജീവിതം വൃത്തിയായി എന്ന് പറയാം. ആസിഫ് അലി പറയുന്നു.

ഒരു കാര്യം കേട്ടാല്‍

കഥ കേള്‍ക്കുമ്പോള്‍ ഒരു ചെറിയ നല്ല കാര്യം കേള്‍ക്കുമ്പോള്‍ ഞാനതില്‍ വീണ് പോകും. പിന്നീട് ഷൂട്ട് തുടങ്ങിയ ശേഷമായിരിക്കും മനസിലാകുക നേരത്തെ പറഞ്ഞ സ്ഥലത്തൊന്നും എത്തിയിട്ടില്ല എന്ന്. പിന്നെ തിരുത്താനോ പിന്മാറാനോ കഴിയില്ല.

English summary
Asif Ali about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam