ജയറാമും ആസിഫിന്റെയും മൈലാഞ്ചി മൊഞ്ചുള്ള വീട്
ജയറാമും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നു പേരിട്ടു. നവാഗതനായ ബെന്നി ജോസഫ് ആണ് സംവിധാനം. ഉദയ്കൃഷ്ണ- സിബി കെ.തോമസ് കൂട്ടുകെട്ടാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പതിവു ശൈലിയില്‍ കോമഡിയും സെന്റിമെന്റ്‌സും ചേര്‍ന്നുള്ള ചിത്രം മലബാറിലെ മുസ്ലിം കുടുംബത്തിലെ കഥയാണു പറയുന്നത്.
ഏറെക്കാലത്തിനു ശേഷമാണ് ഉദയ്- സിബി ടീം ജയറാമിനു വേണ്ടി കഥയും തിരക്കഥയും ഒരുക്കുന്നത്.

അടുത്തകാലത്തായി സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്ന ജയറാം ഇപ്പോള്‍ വളരെ സെലക്ട് ചെയ്തിട്ടേ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നുള്ളൂ. സിബിമലയില്‍ തിരിച്ചുവരുന്ന ചിത്രമാണ് അതിലൊന്ന്. ഞങ്ങളുടെ വീടിലെ അതിഥികള്‍ എന്നു പേരിട്ട ഈ ചിത്രത്തില്‍ പ്രിയാമണിയാണ് ജയറാമിന്റെ നായിക. അനൂപ് മേനോനും നരേയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിരീഷ് കുമാറാണ് ഇതിനു കഥയും തിരക്കഥയും ഒരുക്കുന്നത്. മിലന്‍ ജലീല്‍ ആണ് നിര്‍മാണം.
മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെ നായികമാരെ തീരുമാനിച്ചിട്ടില്ല. ഭാവനയ്ക്കാണു സാധ്യതയുള്ളത്. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാണം.
ഈ രണ്ടു ചിത്രങ്ങളും ജയറാമിനു തിരിച്ചുവരവ് ഒരുക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications