ദിലീപിന് പുട്ടുകട എങ്കിൽ ആസിഫിന് ചായക്കട! ആസിഫ് അലിയുടെ ആദാമിന്റെ ചായക്കട ദുബായിലും
കേരളത്തിൽ ആദാമിന്റെ ചായക്കടയിൽ ലഭിക്കുന്ന അതേ രുചിവിഭഗങ്ങൾ തന്നെയാണ് ദുബായിലും ലഭിക്കുക
കേരളത്തിൽ ആദ്യം ആരംഭിച്ച ദിലീപിന്റെ പുട്ടുകട അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ സൂപ്പർ ഹിറ്റായിരുന്നു. പുട്ടിന്റെ വിവിധ തരം ഐറ്റങ്ങൾ ഉൾക്കൊള്ളിച്ച ഒരു വ്യത്യസ്തമായ സംരംഭമായിരുന്നു താരത്തിന്റെ ദേ പുട്ട് . ആദ്യം കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കിയാണ് ദേ പുട്ട് കട ആരംഭിച്ചത്. പിന്നീട് അത് ദുബായ് കേന്ദ്രീകരിച്ചും ആരംഭിച്ചു. കേരളത്തിൽ പുട്ട് കട ഹിറ്റായിരുന്നുവെങ്കിൽ ദുബായിൽ സൂപ്പർ ഹിറ്റാണിത്. ഇപ്പോഴിത ദിലീപിന്റെ ചുവട് പിടിച്ച് ആ വഴിയെ നീങ്ങുകയാണ് നടൻ ആസിഫ് അലിയും.

കോഴിക്കോടുകാർക്ക് എന്നും പ്രിയപ്പെട്ട ആദാമിന്റെ ചയക്കട ഇപ്പോൾ ദുബായിലും ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ ആദാമിന്റെ ചായക്കടയിൽ ലഭിക്കുന്ന അതേ രുചിവിഭഗങ്ങൾ തന്നെയാണ് ദുബായിലും ലഭിക്കുക. കൂടാതെ റെസ്റ്റാറന്റ് തയ്യാറാക്കിയിരിക്കുന്നതും ഏറെ വ്യത്യസ്തമായാണ്. നാടിന്റെ ഭംഗിയും തനിമയും സംസ്കാരവും നമുക്ക് ദൃശ്യമാകും. ആദാമിന്റെ ചായക്കടയുടെ മറ്റൊരു പ്രത്യേകത നാട്ടിൽ നിന്നുള്ള സാധന സാമഗ്രികൾ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.
വിദേശത്തുള്ള മലയാളികൾക്ക് ഏറെ താൽപര്യം മലബാർ വിഭവങ്ങളോടാണ്. അതു കൊണ്ടാണ് ആദാമിന്റെ ചായക്കട ദുബായിലും ആരംഭിച്ചത്. നാട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ അതേ സുഖം ദുബായിലെ ആദാമിന്റെ കടയിൽ കിട്ടും. ഇതാണ് റസ്റ്റോറന്റെിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ആസിഫ് അലി പറഞ്ഞു.


Click it and Unblock the Notifications











