»   » ആക്രമിക്കപ്പെടുന്നതെന്തു കൊണ്ട്? ആസിഫ് പറയുന്നു

ആക്രമിക്കപ്പെടുന്നതെന്തു കൊണ്ട്? ആസിഫ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam
Asif Ali,
മലയാള സിനിമയില്‍ പൃഥ്വിരാജിന് ശേഷം മ്‌റ്റൊരു യുവതാരം കൂടി 'വെറുക്കപ്പെട്ടവരുടെ' പട്ടികയില്‍ ഇടം നേടിയിരുന്നു യുവതാരങ്ങളില്‍ മുമ്പനായ ആസിഫ് അലിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിരന്തരം ആക്രമിക്കപ്പെട്ടത്.

താരത്തിന്റെ പക്വമല്ലാത്ത വാക്കുകളും ചെയ്തികളുമാണ് ഇതിന് വഴിയൊരുക്കിയതെന്ന് വേണമെങ്കില്‍ പറയാം. സൂപ്പര്‍താരം മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തരുതെന്ന ആസിഫിന്റെ പ്രസ്താവനയാണ് ഇതിലേറ്റവും ഒടുവിലത്തേത്. ഇതിന് പുറമെ ആസിഫിന്റെ ചില സിനിമകള്‍ തുടരെ പരാജയപ്പെട്ടതും എതിരാളികളുടെ ആക്രമണത്തിന്റെ ശക്തി കൂട്ടി.

സെലിബ്രറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം മോഹന്‍ലാലുമായുണ്ടായ പ്രശ്‌നങ്ങളാണ് ആസിഫിനെ ഒരുവിഭാഗം പ്രേക്ഷകരുടെ വെറുക്കപ്പെട്ടവനാക്കി മാറ്റിയത്. എന്നാല്‍ താന്‍ ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ് ആസിഫ് പറയുന്നത്.

സിനിമയില്‍ തനിക്കൊരു ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് സിനിമാലോകത്തും ഓണ്‍ലൈന്‍ മീഡിയകളിലും താന്‍ ആക്രമിക്കപ്പെടുന്നതെന്ന് നടന്‍ പറയുന്നു. ഒരു ഗോഡ്ഫാദര്‍ ഉണ്ടെങ്കില്‍ വിവാദങ്ങളിലകപ്പെടുമ്പോള്‍ ശക്തമായ പിന്തുണ ലഭിക്കും. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായകമാവുമെന്ന് ആസിഫ്.

ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടിയക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആസിഫാണ്. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്ന ആസിഫ് ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും പറയുന്നു. തന്റെ ആദ്യ ചിത്രമായ ഋതുവിലെ ഡബ്ബിങ് പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചു തന്നത് മമ്മൂക്കയാണ്. പിന്നീട് അദ്ദേഹത്തിന്റെ ഡബ്ബിങ് കണ്ടു പഠിക്കാന്‍ തനിക്ക് അവസരമൊരുക്കി തരികയും ചെയ്തുവെന്ന് ആസിഫ് പറയുന്നു.

English summary
Young actor Asif Ali who has had the chance to work with his Mammootty in his new film ‘Jawan of Vellimala’ is all impressed by the veteran actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam