ഉണ്ടയെ പ്രശംസിച്ച് മലയാള സിനിമാ ലോകവും! അഭിനന്ദനങ്ങളുമായി ആസിഫ് അലിയും അരുണ്‍ ഗോപിയും!

By Midhun Raj

മമ്മൂട്ടി ചിത്രം ഉണ്ട തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മെഗാസ്റ്റാറിന് ഇക്കൊല്ലം ലഭിച്ച നാലാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. വലിയ അവകാശ വാദങ്ങള്‍ ഒന്നുമില്ലാതെയാണ് മമ്മൂട്ടി ചിത്രം ഇത്തവണ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കുന്നത്. റിലീസ് ദിനം ഹൗസ്ഫുള്‍ ഷോകളായിരുന്നു കേരളത്തിലെമ്പാടുമായി ഉണ്ടയ്ക്ക് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഉണ്ടയെ പ്രശംസിച്ചുകൊണ്ട് മലയാള സിനിമാ ലോകവും എത്തിയിരുന്നു. മമ്മൂട്ടി ചിത്രത്തെക്കുറിച്ചുളള ആസിഫ് അലിയുടെയും അരുണ്‍ ഗോപിയുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഉണ്ടയെ ഏറ്റെടുത്ത് പ്രേക്ഷകര്‍

ഉണ്ടയെ ഏറ്റെടുത്ത് പ്രേക്ഷകര്‍

പേരന്‍പ്, യാത്ര, മധുരരാജ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് മമ്മൂക്കയുടെ ഉണ്ടയും എത്തിയിരുന്നത്. ആദ്യ മൂന്ന് ചിത്രങ്ങളും ഏറ്റെടുത്ത പ്രേക്ഷകര്‍ മെഗാസ്റ്റാറിന്റെ നാലാമത്തെ ചിത്രവും സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന്റെ വിജയം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. മധുരരാജ പോലെ ഉണ്ടയും മികച്ച വാണിജ്യ വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്. റിലീസ് ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു.

ആശംസകളുമായി സിനിമാ ലോകം

ആശംസകളുമായി സിനിമാ ലോകം

മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകരെ പോലെ സിനിമാ രംഗത്തുനിന്നുളളവരും എത്തുന്നുണ്ട്. നേരത്തെ ഉണ്ടയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് യാത്ര സംവിധായകന്‍ മഹി വി രാഘവ് എത്തിയത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നടന്‍ ആസിഫ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരുടെ പോസ്റ്റുകളും വൈറലായി മാറിയിരിക്കുകയാണ്.

അഭിനന്ദനങ്ങളുമായി ആസിഫ് അലി

അഭിനന്ദനങ്ങളുമായി ആസിഫ് അലി

ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രത്തില്‍ നായകനായിരുന്നത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രം എടുത്തപ്പോഴും അതിഥി വേഷത്തില്‍ ആസിഫ് അലി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഉണ്ടയ്ക്ക് ലഭിക്കുന്ന മികച്ച സ്വീകരണത്തിനിടെയായിരുന്നു ചിത്രത്തെ പ്രശംസിച്ച് ആസിഫ് അലിയും എത്തിയിരുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനനന്ദനങ്ങള്‍ എന്നുമായിരുന്നു ആസിഫ് അലി കുറിച്ചത്.

പ്രശംസിച്ച് അരുണ്‍ ഗോപി

പ്രശംസിച്ച് അരുണ്‍ ഗോപി

ഉണ്ട കണ്ട് സംവിധായകന്‍ അരുണ്‍ ഗോപിയും ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വ്യത്യസ്ത രീതിയില്‍ ഒരുക്കിയ സിനിമ മികച്ചൊരു അനുഭവമാണ് സമ്മാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു. മമ്മൂക്കയുടെ പ്രകടനം വാക്കുകള്‍തീതമാണെന്നും അരുണ്‍ ഗോപി കുറിച്ചു. ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനെയും അണിയറ പ്രവര്‍ത്തകരെയും അരുണ്‍ ഗോപി തന്റെ പോസ്റ്റില്‍ പ്രശംസിക്കുന്നുണ്ട്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍

ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായി മമ്മൂക്ക എത്തുന്ന ചിത്രം തീര്‍ത്തും റിയലസ്റ്റിക് രീതിയാലാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. ഇത്തവണ ഒരു ക്ലാസ് ചിത്രവുമായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X