ഉയരെയ്ക്ക് ശേഷം പാര്‍വതിയും ആസിഫ് അലിയും വീണ്ടും! പുതിയ സിനിമയുമായി വേണു

By Midhun Raj

ഉയരെ എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം ശ്രദ്ധേയ പ്രകടനം നടത്തിയ രണ്ട് താരങ്ങളാണ് ആസിഫ് അലിയും പാര്‍വതിയും. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതിയും കാമുകനായ ഗോവിന്ദായി ആസിഫും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ചിത്രത്തിലെ പ്രകടനം രണ്ട് പേരുടെയും കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഉയരെയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

asif ali-parvathi,

ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരില്‍ ഒരാളായ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയാണ് സിനിമയാകുന്നത്. നാല് സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി സിനിമയിലാണ് വേണുവിന്റെ ചിത്രവും ഉള്‍പ്പെടുക. ജെയ് കെ,രാജീവ് രവി, ആഷിക്ക് അബു തുടങ്ങിയവരാണ് മറ്റ് സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

നാല് സിനിമകളും സത്രീ കേന്ദ്രീകൃത ചിത്രങ്ങളായിട്ടാണ് ഒരുങ്ങുന്നത്. വേണുവിന്റെ ചിത്രത്തില്‍ രാച്ചിയമ്മയായിട്ടാണ് പാര്‍വതി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതില്‍ ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ജോജു ജോര്‍ജ്ജും സംയുക്ത മേനോനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X