തുറമുഖത്തിന് ശേഷം പോലീസ് ത്രില്ലർ ചിത്രം! രാജീവ് രവി ചിത്രത്തിൽ ആസിഫ് അലിയും സണ്ണി വെയ്നും
2019 താരങ്ങളെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. മികച്ച ഒരുപടി ചിത്രങ്ങളായിരുന്നും തിയേറ്ററുകളിൽ എത്തിയത്. അതു പോലെ താരങ്ങളെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുകയും ചെയ്തു. 2019 ൽ ഏറ്റവും ചർച്ചയായ നടനായിരുന്നു ആസിഫ് അലി. ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട ഗെറ്റുപ്പിലായിരുന്നു താരം ഈ വർഷം പ്രത്യക്ഷപ്പെട്ടത്. 2020 താരത്തിന് ഒരു മികച്ച വർഷമായിരിക്കും.

രാജീവ് രവി സംവിധനം ചെയ്യുന്ന ചിത്രത്തിലേയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം. ആസിഫ് അലിയ്ക്കൊപ്പം സണ്ണി വെയിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഒരു പോലീസ് സർവൈവൽ സ്റ്റോറിയാണ്. ഉത്തരേന്ത്യയിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അസിഫ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുഖമുഖം. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുക. നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിവിൻ പോളിയ്ക്ക് പുറമേ നിമിഷ സജയൻ, ബിജു മേനോൻ, പൂർണിമ, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











