ആസിഫ് അലിയും അനൂപ് മേനോന്‍ വീണ്ടും ഒന്നിക്കുന്നു! ഇത്തവണ 'ബി ടെക്' കാരുടെ കള്ളത്തരമാണ്!!!
നിരവധി സിനിമകളുടെ പരാജയത്തിന് ശേഷം ആസിഫ് അലിയുടെ സിനിമകളെല്ലാം തിയറ്ററുകളില്‍ ഹിറ്റാവാന്‍ തുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി ടെക് എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്.

കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമ ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിക്കുന്നത്. ആസിഫ് അലി ചിത്രത്തില്‍ ചെറുപ്പക്കാരനായി അഭിനയിക്കുമ്പോള്‍ അനൂപ് മേനോന്‍ അച്ഛന്‍ വേഷത്തിലാണെന്നാണ് പ്രത്യേകത. നവംബറില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലവസ്ഥ നോക്കി ഡിസംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്.
നിലവില്‍ ആമി എന്ന സിനിമയിലാണ് അനൂപ് മേനോന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ആസിഫ് അലി വ്യത്യസ്ത വേഷത്തില്‍ അഭിനയിച്ച കാറ്റ് എന്ന സിനിമ കഴിഞ്ഞ ദിവസങ്ങൡ റിലീസ് ചെയ്തിരുന്നു. മികച്ചൊരു സിനിമ എന്ന വിലയിരുത്തലില്‍ കാറ്റ് പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











