»   » ബൈസൈക്കിള്‍ തീവ്‌സിന് ശേഷം 'സണ്‍ഡേ ഹോളിഡേ', ഫഹദ് ഫാസിലിന്റെ നായിക ആസിഫ് അലിയ്‌ക്കൊപ്പം വീണ്ടും!

ബൈസൈക്കിള്‍ തീവ്‌സിന് ശേഷം 'സണ്‍ഡേ ഹോളിഡേ', ഫഹദ് ഫാസിലിന്റെ നായിക ആസിഫ് അലിയ്‌ക്കൊപ്പം വീണ്ടും!

Posted By: ഗൗതം
Subscribe to Filmibeat Malayalam

യുവനടന്‍ ആസിഫ് അലിയും മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ ബാലമുരളിയും ഒന്നിക്കുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇത് രണ്ടാം തവണയാണ് ആസിഫ് അലിയും ജിസ് ജോയിയും സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ബൈസൈക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആസിഫ് അലിയും ജിസ് ജോയിയും ആദ്യമായി ഒന്നിച്ചത്. ചിത്രം മികച്ചതായിരുന്നുവെങ്കിലും ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നില്ല.

സണ്‍ഡേ ഹോളിഡേ

ബൈസൈക്കിള്‍ തീവ്‌സ് കള്ളന്മാരുടെ കഥയായിരുന്നുവെങ്കില്‍ ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ബാന്‍ഡ് സെറ്റ് മാസ്റ്ററും മകനും തമ്മിലുള്ള കഥയായിരിക്കും. അലന്‍സിയര്‍ ലേ ലോപസാണ് ചിത്രത്തില്‍ ബാന്‍ഡ് സെറ്റ് മാസ്റ്ററിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ആസിഫ് അലി മകന്റെ വേഷത്തില്‍ എത്തും.

സ്‌ട്രോങ് ലവ് സ്‌റ്റോറി

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും തമ്മിലുള്ള ഒരു സ്‌ട്രോങ് ലവ് സ്‌റ്റോറി കൂടിയാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മറ്റ് കഥാപാത്രങ്ങള്‍

ശ്രീനിവാസന്‍, സംവിധായകന്‍ ലാല്‍ ജോസ്, ആശ ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സണ്‍ഡേ ഹോളിഡേയിലേക്ക് കടക്കും.

രണ്ടാം തവണ

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. റിലീസിന് ഒരുങ്ങുന്ന തൃശിവപേരൂര്‍ ക്ലിപ്തത്തിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇവരാണ്.

ആസിഫ് അലി തിരക്കിലാണ്

2013ല്‍ സൂപ്പര്‍ഹിറ്റായ ഹണീ ബി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ആസിഫ് അലി. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഒരു റിവഞ്ച് ത്രില്ലര്‍ ചിത്രത്തിലും ആസിഫ് അലിയാണ് നായകന്‍.

English summary
Asif Ali & Aparna Balamurali With 'Sunday Holiday'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam