കരിയറിനെ ബാധിച്ചു; ആസിഫ് അലി മാപ്പ് പറയുന്നു
യുവതാരങ്ങളെ കുറിച്ച് അധികവും കേള്‍ക്കുന്ന പരാതിയാണ് ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന്. ആസിഫ് അലിയും ഇത്തരം ആരോപണങ്ങള്‍ക്ക് പാത്രമാണ്. ആസിഫ് ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് എന്നും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരാതിയാണ്. എന്നാല്‍ ഇനി ആസിഫിനെ വിളിച്ചാല്‍ പരിധിക്കിപ്പുറം കിട്ടും. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ ആസിഫ് ക്ഷമാപണം നടത്തി
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തത് കരിയറിനെ പ്രതികൂലമായി ബാധിച്ചതോടെയാണ് ആസിഫിന്റെ ക്ഷമാപണം. സുഹൃത്തുക്കളുമായി തുടങ്ങുന്ന നിര്‍മ്മാണ കമ്പനിയുടെ പ്രഖ്യാപനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴാണ് ആസിഫ് അലി ഇക്കാര്യം തുറന്നു പറഞ്ഞത്.

കരിയറിനെ ബാധിച്ചു; ആസിഫ് അലി മാപ്പ് പറയുന്നു
മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ എടുക്കാത്തതിന് എല്ലാവരോടും ആസിഫ് മാപ്പ് പറഞ്ഞു. ഇത് തന്റെ കരിയറിനെ ബാധിച്ചെന്നും നടന്‍ സമ്മതിക്കുന്നു. അത് തിരുത്താന്‍ താന്‍ തയ്യാറാണ്

കരിയറിനെ ബാധിച്ചു; ആസിഫ് അലി മാപ്പ് പറയുന്നു
ഫോണ്‍ എടുക്കാത്തത് മനപൂര്‍വ്വമല്ലെന്നും തന്റെ പക്വതയില്ലായ്മകൊണ്ട് സംഭവിച്ചതാണെന്നുമാണ് ആസിഫ് പറയുന്നത്.

കരിയറിനെ ബാധിച്ചു; ആസിഫ് അലി മാപ്പ് പറയുന്നു
താനും ഫോണുമായുള്ള പ്രശ്‌നം ഒരു വൈകല്യമാണെന്നാണ് ആസിഫ് പറഞ്ഞത്

കരിയറിനെ ബാധിച്ചു; ആസിഫ് അലി മാപ്പ് പറയുന്നു
ഫോണ്‍ എടുക്കാത്തതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നു. ഇനി ഫോണ്‍ കൃത്യമായി ഉപയോഗിക്കുമെന്ന് ആസിഫ് ഉറപ്പു നല്‍കുന്നു


Click it and Unblock the Notifications











