ആസിഫിന്റെ സാഹസികത
ഓമനക്കുട്ടന്റെ സാഹസികതയും സിനിമയാകുകയാണ്. ഓമനക്കുട്ടനെ ഒരുപക്ഷേ ഇതുവരെ മലയാളി പ്രേക്ഷകര്‍ അറിയാന്‍ സാധ്യതയില്ല. മൈസൂരിലെ കാള്‍സെന്റര്‍ ജീവനക്കാരനാണ് ഓമനക്കുട്ടന്‍. കഌന്റോണിക്ക ഹെയര്‍ കെയര്‍ പ്രോഡക്ട്‌സിന്റെ സെയില്‍സ് എക്‌സിക്യുട്ടീവ്. കസ്റ്റമേഴ്‌സുമായി ഇന്ററാക്ഷന്‍ നടത്തുകയാണ് ഓമനക്കുട്ടന്റെ ജോലി.
പ്രായം 25 ആണ് ഓമനക്കുട്ടന്. മുടി ഇടത്തോട്ടു ചീകി, മീശയില്ല. സാധാരണ ഷര്‍ട്ടും പാന്റ്‌സുമാണു വേഷം. തികച്ചും നാടന്‍ വേഷം. കണ്ടാല്‍ കണ്‍ട്രി ലുക്ക്. എന്നാല്‍ ഇടപഴകുന്നത് സമൂഹത്തിലെ വലിയവരുമായി.

പൊതുസ്ഥലങ്ങൡ തന്റേടത്തോടെ ഇടപഴകാന്‍ പേടിയാണ് അവന്. അപകര്‍ഷതാ ബോധം നന്നായുണ്ട്. അതുകൊണ്ടാണ് അവന്റെ വേഷം അങ്ങനെയായത്. ഇതൊക്കെയാണ് ഓമനക്കുട്ടനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ ഓമനക്കുട്ടന്‍ ഉടന്‍ തിയറ്ററിലെത്തും. അതെ ആസിഫ് അലി വളരെ വ്യത്യസ്ത വേഷം ചെയ്യുന്ന അഡ്വൊന്‍ഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ രോഹിത് ആണ് സംവിധാനം. ഭാവനയാണ് നായിക.
പല്ലവി എന്ന സ്പാനിഷ് നര്‍ത്തകിയെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഒരു സ്‌പെയിന്‍കാരിയെ പോലെ ജീവിക്കുന്ന പല്ലവി ഓമനക്കുട്ടനില്‍ നിന്നു വ്യത്യസ്ത സ്വഭാവമുള്ളവളാണ്. ആധുനിക യുഗത്തിന്റെ പര്യായമാണവള്‍. ഒരു യാത്രയില്‍ ഓമനക്കുട്ടനും പല്ലവിയും പരിചയപ്പെടാന്‍ അവസരമുണ്ടാകുന്നു. അത് ഓമനക്കുട്ടന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
സിദ്ദീഖ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ശ്രിന്റ, വി.കെ.പ്രകാശ്, ലക്ഷ്മി പ്രിയ, അര്‍ച്ചന ജയകൃഷ്ണന്‍ എന്നിവരാണു മറ്റുതാരങ്ങള്‍. സംവിധായകന്റെ കഥയ്ക്ക് സഖീര്‍ അബ്ദുല്‍ തിരക്കഥയെഴുതുന്നു. അഖില്‍ ജോര്‍ജ് ആണ് കാമറ.
ഹണി ബീക്കുശേഷം ആസിഫും ഭാവനയും ഒന്നിക്കുന്ന ചിത്രമാണിത്. ഫോര്‍ എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ബിജോയ് ആണ് നിര്‍മാണം. ആസിഫ് അലി വളരെ വ്യത്യസ്തനായാണ് ഇതില്‍ അഭനയിക്കുന്നത്.


Click it and Unblock the Notifications











