»   » രമണിയേച്ചിയുടെ നാമത്തിലിന്റെ ടീമിനൊപ്പം ആസിഫ് അലിയും ബിജു മേനോനും, കവി ഉദ്ദേശിച്ചത് ?

രമണിയേച്ചിയുടെ നാമത്തിലിന്റെ ടീമിനൊപ്പം ആസിഫ് അലിയും ബിജു മേനോനും, കവി ഉദ്ദേശിച്ചത് ?

Posted By:
Subscribe to Filmibeat Malayalam

രമണിയേച്ചിയുടെ നാമത്തില്‍ എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ഷോര്‍ട്ട് ഫിലിംമിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ വീണ്ടും ഒന്നിക്കുന്നത് ഒരു മുഴുനീള ചിത്രവുമയാണ്. കവി ഉദ്ദേശിച്ചത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആസിഫ് അലി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും ആസിഫ് അലി പറയുന്നു.

asifali-bijumenon

കുട്ടി മാര്‍ട്ടിന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോമസ് ലിജോ തോമസാണ്. ഷഹനാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വ്യക്തമല്ല.

മലയാള സിനിമ സഹ സംവിധായകര്‍ക്കായി ഒരുക്കിയ ഫെഫ്ക നടത്തിയ ഹ്രസ ചിത്രത്തില്‍ ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ് രമണിയേച്ചിയുടെ നാമത്തില്‍. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നായി 54 ഓളം പുരസ്‌കാരങ്ങളാണ് രമണിയേച്ചിയുടെ നാമത്തില്‍ ചിത്രത്തിന് ലഭിച്ചത്.

English summary
Asif Ali, Biju Menon in Thomas Lijo Thomas's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam