ബിജുമേനോനും ആസിഫും വീണ്ടും
പകിടയ്ക്കു് ശേഷം ബിജുമേനോനും ആസിഫ് അലിയും ഒന്നിക്കുന്ന വെള്ളിമൂങ്ങ വെള്ളിയാഴ്ച തിയറ്ററിലെത്തും. ആക്ഷേപ രാഷ്ട്രീയ ഹാസ്യമാണ് ചിത്രം. കാമറാമാന്‍ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനെയാണു ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അച്ഛന്‍ കറകളഞ്ഞ രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ മാമച്ചന്‍ കറവാരിത്തേച്ച രാഷ്ട്രീയക്കാരനാണ്. അച്ഛന്‍ രാഷ്ട്രീയത്തിലൂടെ എല്ലാം നഷ്ടപ്പെടുത്തിയപ്പോള്‍ മാമച്ചന്‍ എല്ലാം ഉണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ വയസ് 42. രാഷ്ട്രീയം കളിച്ചു നടന്നപ്പോള്‍ വിവാഹം കഴിക്കാന്‍ മറന്നു.

ആ ഇടയ്ക്കാണു ഡല്‍ഹിയില്‍ നിന്നുപെണ്‍കുട്ടി നാട്ടിലെത്തുന്നത്. അവളെ കണ്ടതോടെ മാമച്ചന് വിവാഹം കഴിക്കാന്‍ ആഗ്രഹംവന്നു. പിന്നെ അവളെ വശത്താക്കാനുള്ള ശ്രമമായി. ഈ കളികളിലെല്ലാം മാമച്ചനു കൂട്ടി പാപ്പച്ചനാണ്. എല്ലാം ഒത്തുവന്നപ്പോഴാണ് ഡല്‍ഹിയില്‍ മറ്റൊരുത്തന്‍ ഇറങ്ങിവരുന്നത്. അവന്‍ മാമച്ചന്റെ കണ്ണില്‍ കരടായി.
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ആക്ഷേപരാഷ്ട്രീയവുമായി സിനിമ ജനിക്കുകയാണ്. മാമച്ചനാകുന്നത് ബിജുമേനോനാണ്. പാപ്പച്ചന്‍ അജുവര്‍ഗീസും. ഡല്‍ഹിയില്‍ നിന്നു വരുന്നത് ആസിഫും മാമച്ചന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി നിക്കിഗില്‍റാണിയും. സിദ്ദീഖ്, ലെന, സുനില്‍ സുഖദ, കെപിഎസി ലളിത, ടിനി േെടാം എന്നിവരാണു മറ്റുതാരങ്ങള്‍. ജോജി തോമസ് ആണ് കഥയും തിരക്കഥയും എഴുതുന്നത്.


Click it and Unblock the Notifications











