ആസിഫിനും സമയ്ക്കും ആണ്‍കുട്ടി പിറന്നു

By Aswathi

യുവ നായകന്‍ ആസിഫ് അലിയും ഒരച്ഛനായി. സിനിമയിലെ കാര്യമല്ല പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ആസിഫ് അലി ഒരു പിതാവായി. ആസിഫിന്റെ ഭാര്യ സമ കഴിഞ്ഞ ദിവസം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് കുഞ്ഞുണ്ടായ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ആദ്യ പോസ്റ്റില്‍ ആസിഫിന്റെയും സമയുടെയും ഫോട്ടോയും അച്ഛനായി എന്ന വാര്‍ത്തയുമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിന്റെ ഫോട്ടോയും ആസിഫ് ഫേസ്ബുക്ക് വഴി ആരാധകര കാണിച്ചു.

asif-ali-blessed-with-baby-boy

എന്റെ സന്തോഷത്തിലും ദുഖത്തിലും എനിക്കൊപ്പം എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ആയതുകൊണ്ട് എനിക്കേറ്റവും സന്തോഷമുള്ള ഒരു കാര്യം ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്നു. നിമിഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒരു ആണ്‍കുട്ടിയെ കൊണ്ട് അനുഗ്രഹീതരായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി- എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

ദിവസങ്ങള്‍ക്ക് മുമ്പ് സമയ്ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് ബന്ധുക്കളുടെയും അടുത്ത കൂട്ടുകാരുടെയും സാമിപ്യത്തില്‍ ആസിഫ് ഒരുക്കിയ ബേബി ഷവര്‍ പാര്‍ട്ടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X