കലിപ്പ് ലുക്കിൽ ആസിഫ് അലി, ബിടെക് ടീസർ പുറത്ത്, അഭിനന്ദനവുമായി ദുൽഖർ
ചിത്രത്തിന്റെ ട്രെയിലർ ദുൽഖാറാണ് പുറത്തു വിട്ടിത്
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ബിടെകിന്റെ ടീസർ പുറത്ത്. വ്യത്യസ്തമായ ലുക്കിലാണ് ആസിഫ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനുപ് മേനോൻ, ശ്രീനാഥ് ഭാസി, അജു വർഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറെക്കുരെ ബെംഗളൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മ്യദുൽ നാരായണനാണ് സംവിധാനം ചെയ്യുന്നത്. ബിടെക് വിദ്യാർഥികളുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ ദുൽഖാറാണ് പുറത്തു വിട്ടിത്. കൂടാതെ ബിടെക് ടീമിന് അഭിനന്ദവും അറിയിച്ചിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താരങ്ങൾക്ക് ജൂനിയർ ആർടിസ്റ്റുകളുടെ കയ്യിൽ നിന്ന് മർദനമേറ്റിരുന്നു. ഇതേ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരുന്നു.


Click it and Unblock the Notifications