ആസിഫിന് തിരക്കോടു തിരക്ക്
ഹണി ബിയുടെ ഗംഭീര വിജയത്തെട തുടര്‍ന്ന് ആസിഫ് അലിക്ക് കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ആസിഫിനെ നായകനാക്കി അരഡസന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ അജിത്പിള്ള സംവിധാനം ചെയ്യുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആസിഫ് ആണ് നായകന്‍. കടലില്‍ വച്ചാണ് ചിത്രം ഭൂരിഭാഗവും ഒരുക്കുന്നത്. ലക്ഷദ്വീപ് ആണ് ലൊക്കേഷന്‍. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ഷൈജു ഖാലിദ് ആണ് ക്യാമറ ചലിപ്പിക്കുന്നത്.
നവാഗതനായ രഞ്ജീഷ് മിഥില തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ടൗണ്‍ ടു ടൗണിലും ആസിഫ് തന്നെ നായകന്‍. ഗൗതമി നായരാണ് ഇതിലെ നായിക. നെടുമുടി വേണു, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത് കോമഡിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ബിജു മേനോന്‍ ആസിഫും ഒന്നിക്കുന്ന പകിടയാണ് മറ്റൊരു ചിത്രം. സുനില്‍ ആണ് സംവിധാനം. യാത്രാ മൂവിയാണ് പകിട. കൂടെ സസ്‌പെന്‍സും. മാളവികയാണ് നായിക. ഇതു കൂടാതെ ജൂനിയര്‍ ലാല്‍ ഹണി ബീയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ്. അതിലും ആസിഫ് തന്നെയാണ് നായകന്‍.
ഒറ്റയ്ക്ക് ചിത്രം വിജയിപ്പിക്കാന്‍ കഴിയാത്ത നായകന്‍ എന്നൊരു ചീത്തപേരുണ്ടായിരുന്നു ആസിഫിന്. അതു മറികടക്കാനുള്ള ശ്രമത്തിലാണ് ആസിഫ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഹണി ബീ മാത്രമേ നേട്ടമുണ്ടാക്കികൊടുത്തുള്ളൂ. ലാലിനൊപ്പം അഭനയിച്ച റെഡ് വൈന്‍ വന്‍ പരാജയമായിരുന്നു.
വിവാഹിതനായ ശേഷം മിക്ക നടന്‍മാര്ക്കും നല്ലകാലം തെളിയാറുണ്ട്. ആസിഫിന്റെയും നല്ലകാലം തെളിഞ്ഞുവെന്നു വിശ്വസിക്കാം.


Click it and Unblock the Notifications











