»   » കുഞ്ചാക്കോബോബനല്ലേ? ആ ജോക്ക് മാമുക്കോയയുടേത്-ആസിഫ്

കുഞ്ചാക്കോബോബനല്ലേ? ആ ജോക്ക് മാമുക്കോയയുടേത്-ആസിഫ്

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനല്ലേ? ചോദ്യം കേള്‍ക്കുമ്പോ ദേഷ്യം വരാതിരിയ്ക്കുന്നതെങ്ങനെ... മോളിവുഡില്‍ നാലാളറിയുന്ന ആസിഫ് അലിയ്ക്ക് നേരെയാണ് ഇങ്ങനെയൊരു ചോദ്യം. എന്താ സംഭവമെന്നല്ലേ...ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടലില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആസിഫ് അലിയോട് സാക്ഷാല്‍ മാമുക്കോയയാണ് ഇങ്ങനെയൊരു ചോദ്യമെറിയുന്നത്.

പ്രേക്ഷകരെ രസിപ്പിയ്ക്കുന്ന ആസിഫിന്റെ വരവും മാമുക്കോയയുടെ ചോദ്യവുമൊക്കെയുള്ള രംഗത്തിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.
പുതുതായി തുറന്ന ഉസ്താദ് ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ആസിഫ് അലിയെത്തുന്ന രംഗമാണ ചിത്രത്തിലുള്ളത്. ഹോട്ടലിന്റെ ചുറ്റുവട്ടത്ത് കറങ്ങിനടക്കുന്ന മാമുക്കോയ ആസിഫിന്റെ മുഖത്തേക്ക് കുറേ നേരം തുറിച്ചു നോക്കിയ ശേഷം കുഞ്ചാക്കോ ബോബനല്ലേയെന്ന് ചോദിയ്ക്കുന്നു. അല്ല...ഞാന്‍ അമിതാഭ് ബച്ചനാ...ചമ്മലും ദേഷ്യവുമൊക്കെയായി നില്‍ക്കുന്ന ആസിഫിന്റെ മറുപടി അതിലും രസകരം.

ഈ നര്‍മരംഗം കാര്യമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ചര്‍ച്ചയായിരുന്നു. ഈയൊരു സീനില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആസിഫ് തകര്‍ത്തിട്ടുണ്ടെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതല്ല ആസിഫിനെ ഒന്നിരുത്തുന്ന രംഗമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും വന്നു.

എന്നാലിപ്പോള്‍ ഈ ജോക്കിന്റെ പിന്നിലുള്ള കഥ ആസിഫ് തന്നെയാണ് വെളിപ്പെടുത്തുകയാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഈ ജോക്കിന്റെ എല്ലാ ക്രെഡിറ്റും മാമുക്കോയക്കാണ് ആസിഫ് നല്‍കുന്നത്. ഈ രംഗം ചിത്രീകരിയ്ക്കുന്ന ദിവസം ഇതേ തമാശ മാമുക്കോയ സെറ്റില്‍ പൊട്ടിച്ചിരുന്നു. സംഭവം ഇഷ്ടപ്പെട്ട ഉസ്താദ് ഹോട്ടലിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദ് അത് സിനിമയിലുള്‍പ്പെടുത്തുകയും ചെയ്തു. ബാക്കിയെല്ലാം നമ്മള്‍ തിരശ്ശീലയില്‍ കണ്ടത്.

English summary
Asif himself has revealed that the credit for the scene goes to Mamukkoya, since the veteran actor had cracked the joke on the day of the shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam