ആസിഫ് അലിയും പിന്നണി പാടി

By Lakshmi

പിന്നണിപാടുന്ന നായകനടന്മാരുടെ നിലയിലേയ്ക്ക് ആസിഫ് അലിയും. പുത്തന്‍ ചിത്രമായ ബൈസിക്കിള്‍ തീവ്‌സിലാണ് ആസിഫ് അലി പാടിയിരിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദുരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ് എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമാണ് ചിത്രത്തില്‍ ആസിഫ് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതം നല്‍കിയ ജെറി അമല്‍ദേവ് നേരിട്ട് എത്തിയാണ് ആസിഫ് അലിയുടെ റെക്കോര്‍ഡിങ്ങ് നടത്തിയത്. പാട്ടിന്റെ നാലുവരിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്വന്തം ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷത്തിലാണെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായി ആദ്യ റെക്കോര്‍ഡിങ് ദിനം മാറിയെന്നും ആസിഫ് പറയുന്നു. ജെറി അമല്‍ദേവിന്റെ സാന്നിധ്യത്തില്‍ പാടാന്‍ കഴിഞ്ഞതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് യുവതാരം പറയുന്നു.

Asif Ali

ബൈസിക്കിള്‍ തീവ്‌സിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ദീപക്‌ദേവ്. നാല് സൈക്കിള്‍ മോഷ്ടാക്കളുടെ കഥപറയുന്നചിത്രമായ ബൈസിക്കിള്‍ തീവ്‌സ് തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. നവാഗതനായ ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, സിദ്ദിഖ് തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X