ആസിഫ് അലി രാഷ്ട്രീയത്തിലേക്ക്? റിപ്പോര്‍ട്ടിന് പിന്നിലെ യാഥാര്‍ത്ഥ്യം തിരക്കി ആരാധകര്‍! കാണൂ!
താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ നിരവധി പേരാണ് ഇത്തരത്തില്‍ സിനിമയില്‍ നിന്നും ചുവട് മാറ്റി രാഷ്ട്രീയത്തിലേക്കെത്തിയത്. ഗംഭീരവിജയമാണ് ചിലരെ കാത്തിരുന്നതെങ്കില്‍ പരാജയമായിരുന്നു മറ്റ്ചിലര്‍ക്ക് നേരിടേണ്ടി വന്നത്. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡിലെ നടീനടന്‍മാരുമൊക്കെ ഇത്തരത്തില്‍ രാഷ്ട്രീയത്തിലും പരീക്ഷണം നടത്തുന്നുണ്ട്. മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് നാമിപ്പോള്‍. സുരേഷ് ഗോപി, ഇന്നസെന്റ് , സുമലത തുടങ്ങിയ താരങ്ങള്‍ ഇത്തവണത്തെ ലോകസഭ ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്.
പ്രചാരണ പരിപാടികളെല്ലാം സജീവമായി നടക്കുന്നതിനിടയിലാണ് യുവതാരമായ ആസിഫ് അലിയും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രമുഖ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തിലേക്കിറങ്ങാനൊരുങ്ങുകയാണ് താരമെന്നും അടുത്ത ദിവസം തന്നെ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയേക്കാളുപരി സമൂഹവുമായി ചേര്‍ന്നിടപഴകാനുള്ള താല്‍പര്യം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നുവെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പിന് നാളുകള്‍ ശേഷിക്കവെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വിഷയത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് താരം ഇപ്പോള്‍. പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണോ അതോ താരം ഇനി രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications