ആസിഫ് അലി അതിശയിപ്പിക്കാനുള്ള വരവാണ്.. ആകാംഷയുണര്‍ത്തുന്ന ഇബ്ലിസിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നടന്‍ ആസിഫ് അലി വിജയ സിനിമകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ആസിഫിന്റെ ബിടെക് നൂറ് ദിവസം പ്രദര്‍ശനം നടത്തിയിരുന്നു. ഇപ്പോഴും വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്കായി മറ്റൊരു സമ്മാനം കൂടി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയും രോഹിതും ഒന്നിക്കുന്ന സിനിമയാണ് ഇബ്ലീസ്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. എണ്‍പത് കാലഘട്ടത്തില്‍ നടക്കുന്ന സിനിമ കോമഡിയ്ക്കും സംഗീതത്തിനും പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്നവയാണ്.
സിനിമയില്‍ നിന്നും ആകാംഷ നല്‍കുന്ന തരത്തില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ജൈജു കുറുപ്പ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീല്ക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഇബ്ലീസ് ആഗസ്റ്റ് മൂന്നിന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











