ഋതുവിൽ തുടങ്ങി കക്ഷി അമ്മിണിപ്പിള്ള വരെ! സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കി ആസിഫ് അലി
നടൻ, വില്ലൻ എന്നിങ്ങനെ ഏത് കഥാപാത്രവും അതിന്റേതായ തന്മായത്തോടെ അവതരിപ്പിക്കുന്ന താരമാണ് ആസിഫ് അലി,. ശ്യാമ പ്രസാദ് ചിത്രമായ ഋതുവിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം അഭിനയ ജീവിതത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ്. 2009 ൽ മോളിവുഡിൽ എത്തിയ താരം എല്ലാത്തരം കഥാപാത്രങ്ങളിലും ഒരു കൈ നോക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

2009 ൽ തുടങ്ങിയ സിനിമ ജീവിതം 2019 ൽ എത്തി നിൽക്കുമ്പോൾ 65 ൽ പരം ചിത്രങ്ങളാണ് താരത്തിന്റഫെ സാമ്പാദ്യം. ദിനം പ്രതി നിരവധി പുതുമുഖങ്ങൾ എത്തുന്ന സിനിമ മേഖലയിൽ സ്വന്തമായ മേൽവിലാസം നേടിയെടുക്കുക എന്ന്ത് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഇന്ന് ആസിഫ് അലി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇക്കയാണ്.
സിനിമയിൽ 10 വർഷം പൂർത്തിയാക്കിയ താരത്തിന് ആശംസ നേർന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവർ ഫേസ്ബുക്ക് പേജിലൂടെ ആശംസ നേർന്നിട്ടുണ്ട്. ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലെത്തട്ടെ എന്നും ആശംസിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ആസിഫ് അലി ചിത്രമാണ് കക്ഷി അമ്മിണപ്പിള്ള. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അണ്ടർവേൾഡ്, കെട്ടിയോളാണ് എന്റെ മാലഖ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ള ആ


Click it and Unblock the Notifications