തിരക്കഥ; ബോബി സഞ്ജയ്, സംവിധാനം; വികെപി, നടൻ; ആസിഫ്

By Nirmal Balakrishnan

സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നു. വികെപിയുടെ പല ചിത്രങ്ങളും അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഒന്നും നടക്കാതെ പോകുകയായിരുന്നു. ചിത്രീകരണം തുടങ്ങിവച്ച രണ്ടെണ്ണം പൂര്‍ത്തിയാക്കാനുമുണ്ട്. മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗം അസ്തമിച്ചതാണ് വികെപിക്ക് തിരിച്ചടിയായത്.

പട്ടാള ബാരക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയുടെ ചിത്രീകരണം ആരംഭിക്കുന്നത് മൈസൂരിലാണ്. നെടുമുടി വേണു, പ്രതാപ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം നായികയായ നന്ദിനിയും ഈ ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. പൂന, കൊച്ചി, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ആസിഫിന്റെ നായികയെ തീരുമാനിച്ചിട്ടില്ല.

asif-bobby-sanjay-vkp

ആദ്യമായിട്ടാണ് വികെപിക്കൊപ്പം ആസിഫ് ചേരുന്നത്. സപ്തമശ്രീ തസ്‌കരയുടെ വിജയത്തോടെ ആസിഫ് അഫിക്ക് ധാരാളം ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണിയാണ് ആസിഫിന്റെ മാര്‍ക്കറ്റ് പറ്റെ തകര്‍ത്തത്. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിലെ അതിഥി വേഷവും ആസിഫിന് കയ്യടി നേടികൊടുത്തിരുന്നു.

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി ആണ് അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം.

അനൂപ് മേനോന്‍- ജയസൂര്യ എന്നിവരെ നായകരാക്കി ഒരു ചിത്രവും വികെപി പഌന്‍ ചെയ്യുന്നുണ്ട്. മുന്‍പ് ചിത്രീകരണം മുടങ്ങിയ എന്നു പൂര്‍ത്തിയാക്കുമെന്ന് ഒരു ഉറപ്പുമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X