ഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ജിസ് ജോയിയുടെ അടുത്ത സിനിമയിലും നായകനായി ആസിഫ് അലി
ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ കൂട്ടുകെട്ടാണ് ആസിഫ് അലിയും ജിസ് ജോയും. ആദ്യ സിനിമ തന്നെ ഹിറ്റാക്കി കൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ തുടങ്ങിയിരുന്നത്. തുടര്‍ന്ന് സണ്‍ഡേ ഹോളിഡേ എന്ന സിനിമയും ഇവരുടെതായി വിജയം നേടി. ആസിഫിനെ നായകനാക്കി ജിസ് ജോയി ഒരുക്കിയ വിജയ് സൂപ്പറും പൗര്‍ണമിയും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.
ഇത്തവണയും ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളോടെയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. അതേസമയം ഹാട്രിക്ക് വിജയത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ജിസ് ജോയ് തന്നെയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. അടുത്ത ചിത്രവും തന്റെ അടുത്ത സുഹൃത്തും മികച്ച നടനുമായ ആസിഫ് അലിയെ നായകനാക്കി ആയിരിക്കുമെന്നും അതിന്റെ രചന നടന്നുകൊണ്ടിരിക്കുകയാണെന്നും ജിസ് ജോയ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പ്രസ് മീറ്റിനിടെയാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











