കേരള സ്‌ട്രൈക്കേഴ്‌സിനെ ആസിഫ് അലി നയിക്കും
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നടന്‍ ആസിഫ് അലി നയിക്കും. രാജീവ് പിള്ള ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പിന്മാറിയ സാഹചര്യത്തിലാണ് തത് സ്ഥാനത്തേയ്ക്ക് ആസിഫ് അലി എത്തുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി സഹകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആസിഫ് മത്സരത്തിനെത്തുന്നത്. അതും നായകനായി. കഴിഞ്ഞ സീസണുകളില്‍ രാജീവ് പിള്ളയായിരുന്നു ടീമിനെ നയിച്ചിരുന്നത്.

ചൊവ്വാഴ്ച ടീമിന്റെ പരിശീലനം തുടങ്ങി. മോഹന്‍ലാല്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റനായി തുടരാനാണ് സാധ്യത. ടീം അംഗങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി പത്തിന് മുംബൈയില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 11ന് ഹൈദരാബാദില്‍ വച്ച് കേരള സ്‌ട്രൈക്കേഴ്‌സ് ബംഗാള്‍ ടൈഗേഴ്‌സിനെ നേരിടും. നിലിവിലെ ഫിക്‌സ്ചര്‍ പ്രകാരം കൊച്ചിയില്‍ മത്സരങ്ങളില്ല.
അതേ സമയം ടീമിനെ നയിക്കുക എന്നത് ആസിഫിനെ സംബന്ധിച്ച് പ്രയാസമായ ജോലിയായിരിക്കും. കേരള സ്‌ട്രൈക്കേഴ്‌സിനെ സംബന്ധിച്ച് ഇത് പ്രതിസന്ധിയുടെ കാലമാണ്. മോഹന്‍ലാലിന്റെ പിന്മാറ്റവും ടീം ഉടമകളായ ലിസി - പ്രിയദര്‍ശന്‍ വിവാഹ മോചനവും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.


Click it and Unblock the Notifications











