മഡോണ തിരികെയെത്തുന്നു, ഇക്കുറി ആസിഫ് അലി ചിത്രത്തില്‍!!!

By Jince K Benny

പ്രേമത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മഡോണ സെബാസ്റ്റിയന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. പ്രേമത്തിന് ശേഷം 2016ല്‍ റിലീസ് ചെയ്ത കിംഗ് ലിയറിലാണ് മഡോണ അഭിനയിച്ചത്. അതിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ മഡോണ മലയാളത്തില്‍ ഒരു ചിത്രത്തിനും ഡേറ്റ് നല്‍കിയിരിന്നില്ല. ഇപ്പോഴിതാ രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.

ibilis

ആസിഫ് അലി നായകനാകുന്ന ഇബിലിസ് എന്ന ചിത്രത്തിലൂടെയാണ് മഡോണയുടെ മടങ്ങി വരുവ്. ആദ്യമായിട്ടാണ് ആസിഫ് അലിയും മഡോണയും ഒന്നിക്കുന്നത്. ആസിഫ് അലി, ഭാവന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമ സംവിധാനം ചെയ്ത രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച നിരൂപ പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍.

മ്യൂസിക്കല്‍ അഡ്വഞ്ചര്‍ കോമഡി ഗണത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 1980കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലി, മഡോണ സെബാസ്റ്റിയന്‍ എന്നിവര്‍ക്ക് പുറമേ ലാല്‍ ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X