»   » സിനിമാതാരം ആസിഫ് അലി വിവാഹിതനായി

സിനിമാതാരം ആസിഫ് അലി വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

നിരവധി ആരാധികമാരുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് ന്യൂ ജനറേഷന്‍ നായകന്മാരില്‍ ഒരാളായ ആസിഫ് അലിയും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി സമയാണ് മലയാളത്തിലെ പുതുനായക താരത്തിന് പങ്കാളിയായത്. കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു വിവാഹം.

കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയാണ് ആസിഫിന്റെ ജീവിതസഖിയായ സമ. മലബാറിലെ പെണ്‍കുട്ടികളോട് പ്രണയമുണ്ടെന്നും വിവാഹം കഴിക്കുന്നെങ്കില്‍ അതൊരി മലബാറുകാരിയെ ആയിരിക്കുമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. മലയാളത്തില്‍ നിരവധി ആരാധകരുള്ള ന്യൂ ജനറേഷന്‍ നായക ബാച്ചിലര്‍മാരില്‍ ഒരാളായിരുന്നു ആസിഫ്.

asifali-wedding

30 നാണ് വിവാഹ സല്‍ക്കാരം. സിനിമാരംഗത്തെ കൂട്ടുകാര്‍ക്കായുള്ള പ്രത്യേക സല്‍ക്കാരം ജൂണ്‍ ഒന്നിനായിരിക്കും. തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി ഷൗക്കത്തലി- മോളിദമ്പതികളുടെ മകനാണ് അസിഫ് അലി. കണ്ണൂര്‍ താണയില്‍ എ കെ ടി ആസാദിന്റെയും മുംതാസിന്റെയും മകളാണ് സമ.

2009ല്‍ ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി സിനിമാരംഗത്ത് എത്തുന്നത്. അപൂര്‍വ്വരാഗങ്ങള്‍, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സെവന്‍സ്, അസുരവിത്ത്, ബാച്ചിലര്‍ പാര്‍ട്ടി, ഓര്‍ഡിനറി, ഉന്നം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

English summary
Malayalam movie actor Asif Ali got married with Sama in Kannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X