പിറന്നാൾ ആശംസ നേരാൻ ലാലേട്ടനോടൊപ്പമുളള ചിത്രമല്ല! അവസാനം ആസിഫിനെ തേടി ആ കിടിലൻ ചിത്രമെത്തി
ആശംസ നേരാൻ ആസിഫിന്റെ കയ്യിൽ ലാലേട്ടനോടൊപ്പം നിൽക്കുന്ന ചിത്രമില്ലായിരുന്നു.
ലാലേട്ടന്റെ പിറന്നാൾ ആരാധകരും സഹപ്രവർത്തകും സുഹൃത്തുക്കളും ഗംഭീരമായി ആ ഘോച്ചിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനു പിറന്നാൾ ആശംസകൾ നേർന്ന് സഹപ്രവർത്തകരുടേയും ആരാധകരുടേയും ഒരു നിര തന്നെയുണ്ടായിരുന്നു. എല്ലാവരും താരത്തിനോടൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്താണ് പിറന്നാൾ ആശംസ അറിയിച്ചത്. എന്നാൽ ആസിഫ് അലി അൽപം കഷ്ടപ്പെട്ടു.

താരരാജാവിന് പിറന്നാൾ ആശംസ നേരാൻ ആസിഫിന്റെ കയ്യിൽ ലാലേട്ടനോടൊപ്പം നിൽക്കുന്ന ചിത്രമില്ലായിരുന്നു. തന്റെ ദുരവസഥ അസിഫ് തുറന്നു പറയുകയും ചെയ്തു. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരാൻ ലൈവിലെത്തിയപ്പോഴാണ് തന്റെ കയ്യിൽ ചിത്രങ്ങളില്ലയെന്നുള്ള സങ്കടം പങ്കുവെച്ചത്. എന്നാൽ ഉടൻ തന്നെ ആസിഫ് അലിയ്ക്ക് താൻ ആഗ്രഹിച്ച ചിത്രം കിട്ടുകയായിരുന്നു. അമ്മ മഴവില്ല് റിഹേഴ്സൽ ക്യാമ്പിൽ ഇരുവരും നിൽക്കുന്ന ചിത്രം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തി താരത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെ ആസിഫ് ഹാപ്പിയായി. അവസാനം ലാലേട്ടനും ഞാനും എന്ന തലകെട്ടോടെ ആസിഫ് ചിത്രം തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. കൂടാതെ മനുവിന് നന്ദി അറിയിക്കാനും താരം മറന്നില്ല.
മെയ് 21 നായിരുന്നു മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പിറന്നാൾ. ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു. കൂടാതെ ആരാധകർ കിടിലൻ സർപ്രൈസും അന്നേ ദിവവസം ലാലേട്ടനു വേണ്ടി ഒരുക്കിയിരുന്നു. ലാലേട്ടൻ ഭാര്യ സുചിത്രയ്ക്കൊപ്പം ലണ്ടനിൽ വളരെ ലളിതായി പിറന്നൾ ആഘോഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications