ചരിത്രം തീര്‍ത്ത് ആസിഫ് അലിയുടെ ബിടെക്!! ജൂണ്‍ 14 ന് സൗദിയല്‍ റിലീസ് ചെയ്യുന്നു
ജൂണ്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം
സൗദി മാറ്റത്തിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഒരു വിദേശ രാജ്യങ്ങളിലൊന്നാണ് സൗദി. മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളത്തില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു അസിഫ് അലി അപര്‍ണ്ണ ബാല മുരളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബിടെക്. ചിത്രം റിയാദില്‍ പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പ്രദര്‍ശനം മലയാളി സിനിമ പ്രേമികള്‍ക്കിടയില്‍
അവേശം സൃഷ്ടിച്ചിട്ടുണ്ട്. ഈദിനായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക. അതിന്റെ സന്തോഷവും പ്രവാസിമലയാളികള്‍ക്കുണ്ട്.

സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റ കാലയാണ് സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം. റിയാദിലെ വോക്‌സ് സിനിമാസില്‍ കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം റിലീസായി നിമിഷങ്ങള്‍ക്കകം തന്നെ ശനിയാഴ്ച വരെയുള്ള ചിത്രത്തിന്റെ പ്രദര്‍ശനം ഹൗസ്ഫുള്ളായിരിക്കുകയാണ്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഒണ്‍ലൈനില്‍ പോലും ലഭ്യമല്ല.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ സിനിമ തിയേറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍ ആയിരുന്നു. റായാല്‍ കൂഗ്ലിക് സംവിധാന ചെയ്ത ചിത്രത്തില്‍ ചാട്വിക് ബോസ്മാനായിരുന്നു ബ്ലാക്ക് പന്തറായി വേഷമിട്ടത്.


Click it and Unblock the Notifications











