ആസിഫ് അലി ഞെട്ടിക്കാനുള്ള വരവാണ്! മന്ദാരം പറയുന്നത് പ്രണയം, ലുക്ക് കണ്ടതോടെ ഒരു തീരുമാനമായി..
ആസിഫ് അലിയ്ക്ക് ഭാഗ്യങ്ങളുടെ വര്‍ഷമായിരുന്നു 2017. ഇടക്കാലത്ത് നിരന്തരം സിനിമകള്‍ പരാജയപ്പെട്ടിരുന്നെങ്കിലും അഭിനയ പ്രധാന്യുള്ള കഥാപാത്രങ്ങളുമായി ആസിഫ് തകര്‍ത്തഭിനയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ കാറ്റ് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കേരളക്കരയില്‍ തരംഗമായിരുന്നു.
ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി കോളേജ് പശ്ചാതലത്തിലൊരുക്കിയ ബിടെക് ആയിരുന്നു ആസിഫ് അലി നായകനായി അഭിനയിച്ച് ഈ വര്‍ഷം റിലീസിനെത്തിയ സിനിമ. ബിടെകിന് ശേഷം ആസിഫ് നായകനാവുന്ന സിനിമയാണ് മന്ദാരം. സിനിമയില്‍ നിന്നും ആസിഫിന്റെ കലക്കന്‍ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.

ആസിഫ് അലി
മലയാളത്തിലെ യുവതാരങ്ങളില്‍ പ്രധാനിയായ ആസിഫ് അലിയ്ക്ക് ഇപ്പോള്‍ സിനിമകളുടെ തിരക്കാണ്. നിരവധി സിനിമകളുടെ പരാജയത്തിന് ശേഷം ആസിഫ് അലി കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം അഭിനയിച്ച സണ്‍ഡേ ഹോളിഡേ, തൃശ്ശിവ പേരൂര്‍ ക്ലിപ്തം, എന്നീ സിനിമകളും കാറ്റ് എന്ന സിനിമയുമായിരുന്നു ശ്രദ്ധേയമായത്. കാറ്റിലെ പ്രകടനത്തിന് ആസിഫ് അലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടണമെന്ന് വരെ സിനിമാ പ്രേമികള്‍ ആഗ്രഹിച്ചിരുന്നു.

ഈ വര്‍ഷവും തകര്‍ത്തു
ഈ വര്‍ഷത്തെ ആദ്യത്തെ സിനിമയും മോശമില്ലാത്ത രീതിയില്‍ എത്തിയിരിക്കുകയാണ്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിടെക് ആയിരുന്നു ഈ വര്‍ഷമെത്തിയ ആസിഫിന്റെ ആദ്യ സിനിമ. . മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം കോളേജ് പശ്ചാതലത്തിലായിരുന്നു ഒരുക്കിയത്. അനൂപ് മേനോന്‍, ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, നിരഞ്ജന അനൂപ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആസിഫ് അലി മാസ് ലുക്കില്‍ അഭിനയിച്ച സിനിമ എന്ന ഖ്യാതിയും ബിടെകിന് കിട്ടിയിരുന്നു.

മന്ദാരം വരുന്നു
ബിടെകിന് ശേഷം ആസിഫ് അലി നായകനായി അഭിനയിക്കുന്ന സിനിമയാണ് മന്ദാരം. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന സിനിമ റോമാന്റിക് ചിത്രമാണ്. എം സജാസ് തിരക്കഥ ഒരുക്കുമ്പോല്‍ മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍ ആണ് മന്ദാരത്തിലെ നായിക. ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍, അര്‍ജുന്‍ അശോക്, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

വ്യത്യസ്ത ലുക്കുകളില്‍
ലവ് സ്റ്റോറി പറയുന്ന മന്ദാരത്തില്‍ ആസിഫ് അലി വ്യത്യസ്ത ലുക്കിലാണ് അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായി ആസിഫ് അലിയുടെ കിടിലന്‍ ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രണയം മനുഷ്യനെ മാറ്റി കളയും. മാത്രമല്ല കുടുംബം, കൂട്ടുകാര്‍ ഇതെല്ലാം ചിലരെ സ്വാധീനിക്കുകയും ചെയ്യും. സിനിമയില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് മുന്‍പ് സംവിധായകന്‍ പറഞ്ഞതിങ്ങനെയായിരുന്നു. ഈ വർഷം അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്..


Click it and Unblock the Notifications











