ആസിഫ് അലി വീണ്ടും കാമുകനായി!! മന്ദാരത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്, കാണൂ

എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ മന്ദാരം ഒരുപ്രണയ കഥയാണ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആസിഫ് അലി പ്രണയനായകനാകുന്ന ചിത്രമാണ് മന്ദാരം. നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്. നൂറുവട്ടം എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വിനായക് ശശികുമാർ‌ എഴുതിയിരിക്കുന്ന വരികൾക്ക് മുജീബ് മജീദാണ് സംഗീതം നൽകിയിരിക്കുന്നത്.
സിനോജ് രാജാണ് ഗാനം ആലിപിച്ചിരിക്കുന്നത്.

asif ali

എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ മന്ദാരം ഒരുപ്രണയ കഥയാണ്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നത്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാറാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് പ്രത്യക്ഷപ്പെടുന്നത്.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് മന്ദാരം നിർമ്മിക്കുന്നത്.ഹരിദ്വാര്‍, മണാലി, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകൾ . ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 28 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X