കോൺഫിഡൻസിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്! കലിപ്പിൽ ആസിഫ് അലി, വീഡിയോ പുറത്ത്

ആസഫ് അലി കേന്ദ്രകഥാപാത്രമായി എത്തുന്ന അരുൺകുമാർ അരവിന്ദ് ചിത്രമായ അണ്ടർ വേൾഡിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസർ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. നവംബർ 1 ന് ചിത്രം പ്രദർശനത്തിനെത്തും.

asif ali

ആസിഫ് അലിയോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . ഞാൻ സ്റ്റീവ് ലോപസിന് ശേഷം ഫർഹാൻ ഫാസിൽ വെള്ളിത്തിരയി മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. മുകേഷ്, ലാൽ ജൂനിയർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലിയുടെ മകൻ ആദം അലിയും ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നുണ്ട്. അലക്സ് ജെ പുളിയ്ക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.യക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടർ വേൾഡ് . 2017 ൽ റിലീസായ കറ്റാണ് അരുണിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.സിഐഎയുടെ തിരക്കഥകൃത്ത് ഷിബിൻ ഫ്രാൻസിസാണ് അണ്ടർ വേൾഡിനും തിരക്കഥ ഒരുക്കുന്നത്. ഡി14 എന്റർടെയ്മെന്റ് ഒരുക്കുന്ന ചിത്രം വിതരണം ചെയ്യുന്ന ഫ്രൈഡേ ഫിലിം ഹൗസാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X