നിക്കി ഗില്‍റാനിയും ആസിഫ് അലിയും ഒന്നിക്കുന്നു
നിക്കി ഗില്‍റാനിയ്ക്ക് മലയാളത്തില്‍ തിരക്കേറുന്നു. ബിജു മേനോനൊപ്പം അഭിനയിച്ച് ഹിറ്റായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ഇപ്പോള്‍ ദിലീപിന്റെ 'ഇവന്‍ മര്യാദ രാമന്‍' എന്ന ചിത്രത്തിലാണ് നിക്കി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ നിക്കി ആസിഫിന് നായികയാകും.
മമ്മൂട്ടി നായകനായ 'സയലന്റ്‌സി'ന് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആസിഫും നിക്കിയും ഒന്നിക്കുന്നത്. ബോബി സഞ്‌ജൈയ് ടീമാണ് തിരക്കഥയെഴുതുന്നതെന്നാണ് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യം.

ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകന്‍ തീര്‍ത്തു പറയുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. കഥയില്‍ അമ്മയും അച്ഛമ്മയും മകനും മരുമകളുമൊക്കെയുണ്ടാവും.
ഈ മാസം അവസാനം ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പൂനൈ, കൊച്ചി, മൈസൂര്‍ എന്നിവിടങ്ങളാണ്. ശങ്കര്‍ രാമകൃഷ്ണന്‍, നെടുമുടി വേണു, സൈജു കുറുപ്പ്, പ്രേം പ്രകാശ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











