»   » ആസിഫ് അലിയും നിത്യാ മേനോനും വീണ്ടും

ആസിഫ് അലിയും നിത്യാ മേനോനും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

അപൂര്‍വരാഗം, ബാച്ചിലര്‍ പാര്‍ട്ടി, വയലിന്‍ എന്നീ ചിത്രങ്ങളിലൂടെ ഒന്നിച്ച് മലയാളികള്‍ക്ക് പ്രണയത്തിന്റെ മറ്റൊരു കെമിസ്ട്രി പറഞ്ഞു തന്ന ആസ്ഫ് അലിയും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു. ഇരട്ട സംവിധായകരായ അനില്‍- ബാബു ടീമിലെ ബാബു ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

'ടു നൂര്‍ വിത്ത് ലൗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിഎസ് അനിലാണ്. മറ്റൊരു പ്രണയകഥയുമായാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സിഎച്ച് എന്നയാളുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാജഹാന്‍ എന്ന സംഗീതത്തെ സ്‌നേഹിക്കുന്ന കുബേര യുവാവിന്റെ വേഷത്തിലാണ് ആസിഫ് എത്തുക.

asif-ali-nithya-menon

മോഹന്‍ സിത്താരയുടേതാണ് സംഗീതം. ശേഖര്‍ മേനോന്‍, മിയ ജോയ് മാത്യു തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആസിഫും നിത്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ടു നൂര്‍ വിത്ത് ലൗ. ഇരുവരും ചേര്‍ന്നുള്ള കെമിസ്ട്രി ഇവരെ ഗോസിപ് കോളത്തില്‍ വരെ എത്തിച്ചിട്ടുണ്ട്. സുനില്‍ കാര്യട്ടുകരയുടെ പകിട എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. മലയാളത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ സ്ത്രീപക്ഷ സിനിമ, 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ അഭിനയവുമായി തിരക്കിലാണ് നിത്യയും.

English summary
Asif Ali will be pairing opposite Nithya Menon in 'To Noor With Love' movie. Directed by Babu of the Anil-Babu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam