»   » പുത്തന്‍ കാര്‍ സ്വന്തമാക്കി ആസിഫ് അലി!!! ഓഡിയും ബിഎംഡബ്ല്യുവും അല്ല, അതുക്കും മേലെ!!!

പുത്തന്‍ കാര്‍ സ്വന്തമാക്കി ആസിഫ് അലി!!! ഓഡിയും ബിഎംഡബ്ല്യുവും അല്ല, അതുക്കും മേലെ!!!

By: Karthi
Subscribe to Filmibeat Malayalam

വാഹനനങ്ങളോട് കമ്പമുള്ള മലയാള സിനിമ താരങ്ങളില്‍ മുന്നില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്. എന്നാല്‍ യുവതാരങ്ങളും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നാണ് അടുത്ത കാലത്തായി ലഭിക്കുന്ന സൂചന. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് മകള്‍ക്കുള്ള സമ്മാനം എന്ന നിലയില്‍ നിവിന്‍ പോളി ... കാര്‍ വാങ്ങിയിരുന്നു. അതിന് പിന്നാലെ യുവതാരം ടൊവിനോ തോമസ് ഓഡി ക്യു7 സ്വന്തമാക്കിയത്. ഇവരുടെ കൂടെ ആസിഫ് അലിയും പുത്തന്‍ കാറുമായി എത്തിയിരിക്കുകയാണ്.

Mini cooper s

അടുത്തിടെയായിരുന്നു ആസിഫ് അലിക്ക് പെണ്‍കുട്ടി ജനിച്ചത്. അതിന് പിന്നാലെയാണ് താരവും പുതിയ കാറുമായി എത്തിയത്. താരത്തിന്റെ ആദ്യത്തെ കാറല്ല ഇത്. ഫിയറ്റ് പൂന്തോ മുതല്‍ ബിഎംഡബ്ല്യു, ഓഡികള്‍ കാറുകള്‍ വരെ ആസിഫ് അലിയുടെ ഗാരേജിലുണ്ട്. വാഹന പ്രേമത്തിന്റെ കാര്യത്തില്‍ യുവനായകരില്‍ ഒരു പിടി മുന്നില്‍ തന്നെയാണ് ആസിഫ്. മഞ്ഞ നിറമുള്ള മിനി കൂപ്പറില്‍ യൂണിയന്‍ ജാക്കും റാപ്പ് ചെയ്ത് കിടലന്‍ ലുക്കിലുള്ളതാണ് വാഹനം. 

Mini cooper s

ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത വാഹന നിര്‍മാതാക്കളായ മിനിയുടെ സൂപ്പര്‍ മോഡലാണ് കൂപ്പര്‍. 31 ലക്ഷം രൂപ വിലയുള്ള മിനികൂപ്പര്‍ എസ് ആണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ വാഹനമായ ഫിയറ്റ് പുന്തോ സ്വന്തമാക്കിയ ദിവസം നേരെ പോയത് ഹൈദ്രാബാദിലേക്കായിരിന്നു. ആദ്യ യാത്രയില്‍ തന്നെ സ്പീഡോ മീറ്റര്‍ 5000 കിലോമീറ്റര്‍ പിന്നിട്ടിരുന്നു.

English summary
Asif Ali bought a new car followed by Nivin Pauly and Tovino Thomas. Its an yellow colour Mini Cooper S worths 31 lakhs.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam