ആസിഫ് അലി എന്ന ഓമനക്കുട്ടന്റെ സാഹസങ്ങള്‍
തനിക്ക് ഒപ്പം വന്നവരും ശേഷം വന്നവരും സിനിമയില്‍ നിറഞ്ഞ നില്‍ക്കുമ്പോള്‍ ആസിഫിന്റെ തോണി പിന്നോട്ട് തുഴയുകയായിരുന്നു. അതിഥി വേഷങ്ങളാണെങ്കില്‍ കൂടെ അഭിനയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യാമെന്ന തീരുമാനത്തോടെ മുന്നോട്ട് വന്നപ്പോഴാണ് ഇപ്പോള്‍ ഒരു പരിധവരെ അതിന് ആശ്വാസമാകുന്നത്. 'സപ്തമശ്രീ തസ്‌കര'യിലെ വേഷവും 'വെള്ളിമൂങ്ങ'യിലെ അതിഥിവേഷവും കഴിഞ്ഞ് ആസിഫ് വീണ്ടും മുന്‍ നിരയിലേക്ക് വരികയാണ്.
ജയറാമിനൊപ്പം 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലെ ചിത്രീകരണം കഴിഞ്ഞു. ചിത്രത്തില്‍ വനിതാ പോലീസ് ഓഫീസിലെ ഡ്രൈവറാണ് ആസിഫ്.

ഹെഡ്ഡിങിലെ സാഹസികത ഇപ്പോഴും പിടികിട്ടികാണില്ല. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാഹസികത കാട്ടുന്ന ആസിഫിന്റെ അടുത്ത ചിത്രത്തിന്റെ പേരാണ് ഹെഡ്ഡിങിലെ പരമാര്‍ശം. നവാഗതനായ രോഹിത് വി എസ് ഒരുക്കുന്ന 'ഓമനക്കുട്ടന്റെ സാഹസങ്ങള്‍' എന്ന ചിത്രത്തില്‍ ആസിഫ് അലിയാണത്രെ നായകന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ടൈറ്റില്‍ റോളായ ഓമനക്കുട്ടനെ അവതരിപ്പിക്കുന്നത് ആസിഫ് അലിയായിരിക്കും. സമീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സാഹസികത നിറഞ്ഞ ഒത്തിരി രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ഓമനക്കുട്ടന്റെ സാഹസങ്ങള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. അതിനിടയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ആസിഫ് അലിയാണ് നായകന്‍ എന്നറിയുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ എന്‍ ഡി എ വിദ്യാര്‍ത്ഥിയായാണ് ആസിഫ് എത്തുന്നത്.


Click it and Unblock the Notifications











