ആസിഫ് അലി ഫാഹദ് ഫാസിലില്‍ നിന്ന് പഠിച്ചത്
ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളില്‍ മുന്‍ നിരയിലുണ്ട് ആസിഫ് അലിയും. അടുത്തിടെ വിവാഹം കഴിച്ച് കുടുംബസ്ഥനായ ആസിഫ് ഇനി തിരഞ്ഞെടുത്ത വേഷങ്ങളില്‍ മാത്രമെ അഭിനയിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.
സീരിയസായ വേഷങ്ങളൊന്നും ആസിഫ് അധികം ചെയ്തിരുന്നില്ല. മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിനോ മറ്റൊന്നിനും ആസിഫ് അധികം പ്രാധാന്യവും നല്‍കിയിരുന്നില്ല. പക്ഷെ പിന്നീട് ഫഹദ് ഫാസിലില്‍ നിന്ന് ചിലത് പഠിച്ചു. അത് തന്നെ ഏറെ മാറ്റിയെടുത്തു എന്ന് ആസിഫ് അലി പറയുന്നു.

എന്താണ് ആസിഫ് ഫഹദിനെ ഉപദേശിച്ച് നേരയാക്കിയതെന്നല്ലേ... സുഹൃത്തുക്കളുമായി കൂടുതല്‍ ഇടപഴകണമെന്നും അത് നമ്മുടെ ചിത്രങ്ങളെ വളരെ ഏറെ സഹായിക്കുമെന്നുമാണത്രെ ഫഹദ് ആസിഫിനോട് പറഞ്ഞത്. ആസിഫ് അത് പ്രായോഗികമാക്കി. ഇത് ഹണി ബി എന്ന ചിത്രത്തിന്റെ വിജയത്തിന് തനിക്ക് ഏറെ ഗുണ ചെയ്‌തെന്ന് ആസിഫ് പറയുന്നു.
ഒരു നടനെന്ന നിലയില്‍ നല്ല തുക്കമാണ് ആസിഫ് അലിയ്ക്ക് 2013. വാരിവലിച്ച് ഒരുപാട് ചിത്രങ്ങള്‍ ചെയ്യുന്നതിനു പകരം അഭിനയ സാധ്യതയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാനാണ് ഇനി ആസിഫിന്റെ തീരുമാനം. തന്റെ അഭിനയ രീതിയ്‌ലും പ്രസന്റേഷനിലും സംഭാഷണത്തിലുമെല്ലാം ആകപ്പാടെ ഒരു മാറ്റം വരുത്താനാണ് ആസിഫ് കണക്കുകൂട്ടുന്നത്. എല്ലാം ഫഹദിന്റെ കൃപ.


Click it and Unblock the Notifications