ആസിഫ് അലി-രാജീവ് രവി കൂട്ടുകെട്ടില്‍ കുറ്റവും ശിക്ഷയും! ത്രില്ലര്‍ ചിത്രം 26ന് തുടങ്ങും
തുറമുഖത്തിന് പിന്നാലെ രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനാകുന്ന ചിത്രം റിപ്പബ്ലിക്ക് ദിനത്തിലാണ് ആരംഭിക്കുന്നത്. പോലീസ് ത്രില്ലര്‍ ചിത്രമായിട്ടാണ് കുറ്റവും ശിക്ഷയും അണിയിച്ചൊരുക്കുന്നത്. ആസിഫും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍. നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് ചിത്രം 'തുറമുഖ'ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുക.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസിന്റെതാണ് കഥ. മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനൊപ്പം ചേര്‍ന്നാണ് സിബി തോമസ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിട്ടുളളത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബി.അജിത്കുമാര്‍ എഡിറ്റിങ്, കലാസംവിധാനം: സാബു ആദിത്യന്‍, സൗണ്ട്: രാധാകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും.


Click it and Unblock the Notifications











