നിവിന്‍ പോളിക്കൊപ്പമുള്ള ആ രംഗം, ട്രാഫിക്കിനെക്കുറിച്ച് വാചാലനായി ആസിഫ് അലി, പോസ്റ്റ് വൈറല്‍
പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലൊരുക്കിയ സിനിമയായിരുന്നു ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമായിരുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍, നമിത പ്രമോദ്, ലെന തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചെന്നൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. വേറിട്ട രീതിയിലുള്ള മേക്കിങ്ങും പ്രമേയവും പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ന്യഭാഷകളിലും ഒരുക്കിയിരുന്നു. 2011 ജനുവരി 7നായിരുന്നു സിനിമ റിലീസ് ചെയ്തത്. ട്രാഫിക് റിലീസ് 10 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ആദ്യ സിനിമ തന്നെ മികച്ചതാക്കി മാറ്റിയ രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് ഇന്നും തീരാനഷ്ടമാണ്.
ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തെ പ്രശംസിച്ച് നിരൂപകരും എത്തിയിരുന്നു. ഒരുദിവസം നടക്കുന്ന വ്യത്യസ്തമായ സംഭവങ്ങളും അവയെല്ലാം എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തരത്തിലായിരുന്നു ചിത്രമൊരുക്കിയത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് നിര്‍ത്തുന്ന റോഡ് മൂവി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറിയ സിനിമ കൂടിയായിരുന്നു ട്രാഫിക്.

ഇത്തരം സിനിമകള്‍ ഇനിയുമുണ്ടാകണമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണ് ട്രാഫിക് എന്നായിരുന്നു ആസിഫ് അലി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഈ സിനിമയെക്കുറിച്ച് വാചാലനായത്.ട്രാഫികിന്റെ പത്ത് വര്‍ഷങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് ആസിഫ് കുറിപ്പ് ആരംഭിക്കുന്നത്.
ട്രാഫികിലെ ഏറ്റവും ഹിറ്റ് ഡയലോഗായ 'നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോള്‍ ചരിത്രമാകും' എന്ന ജോസ് പ്രകാശ് കഥാപാത്രത്തിന്റെ ഡയലോഗും ആസിഫ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ട്രാഫികിന്റെ അവസാന ഭാഗത്ത് നിവിന്‍ പോളി സ്പീഡ് പേടിയില്ലല്ലോ എന്ന് ആസിഫ് കഥാപാത്രത്തോട് ചോദിക്കുന്ന രംഗത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications