twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ തെറ്റിദ്ധരിക്കരുത്.. ദിലീപിനെതിരെ പറഞ്ഞത് മാറ്റിപ്പറഞ്ഞ് ആസിഫ് അലി..പൊങ്കാലയിട്ട് ദിലീപ് ഫാൻസ്

    എന്നെ തെറ്റിദ്ധരിക്കരുത്.. ദിലീപിനെതിരെ പറഞ്ഞത് മാറ്റിപ്പറഞ്ഞ് ആസിഫ് അലി

    By Kishor
    |

    നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെതിരേ ഏറ്റവും കിടിലൻ പ്രതികരണം നടത്തിയത് യുവതാരം ആസിഫ് അലിയാണ്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്തായ ആസിഫ് അലി ഇനി ഒരിക്കലും ദീലിപിന്റെ കൂടെ അഭിനയിക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിലും പുറത്തും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

    ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

    ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് നേരത്തെ ആസിഫ് അലി പറഞ്ഞിരുന്നു. ദിലീപ് എന്ന നടനില്‍ നിന്നല്ല, ഒരു ആണില്‍ നിന്നു പോലും ഇത്തരമൊരു കാര്യം പ്രതീക്ഷിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു. എന്നാൽ ഇപ്പോഴിതാ പറഞ്ഞതെല്ലാം ആസിഫ് അലി വിഴുങ്ങുന്നു. മാറ്റിപ്പറയുന്നു. ഇതെല്ലാം കേട്ട് ദിലീപ് ഫാൻസ് അടങ്ങിയിരിക്കുമോ.. ആസിഫലിയുടെ എഫ് ബി പേജിൽ പൊങ്കാലയാണ്, പൊങ്കാല!!

    ജനപ്രിയനായകന് ട്രോളുകൾ നിലയ്ക്കുന്നില്ല.. മുകേഷിനും ഇന്നസെൻറിനും മോഹൻലാലിനും വരെ പൂരട്രോളുകൾ!!

    കൂടെ അഭിനയിക്കില്ല - ആസിഫ് അലി അന്ന് പറഞ്ഞത്

    കൂടെ അഭിനയിക്കില്ല - ആസിഫ് അലി അന്ന് പറഞ്ഞത്

    ഇത്ര നീചനായ ഒരാൾക്കൊപ്പം അഭിനയിക്കുന്നത് എങ്ങനെ എന്നായിരുന്നു ആസിഫ് അലി ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ചോദിച്ചത്. ദിലീപ് പുറത്തിറങ്ങിയാലും ഇനി ഒന്നിച്ച് അഭിനയിക്കില്ല എന്നും ആസിഫ് അലി പറഞ്ഞു. ദിലീപുമായി മാനസികമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി എന്റെ സുഹൃത്താണ് ഇത് വ്യക്തിപരമായ വേദനയാണ് - ഈ വാക്കുകളാണ് ആസിഫ് അലി ഇപ്പോൾ വിഴുങ്ങുന്നത്.

    തെറ്റിദ്ധരിക്കരുതേ - ആസിഫ് അലി ഇപ്പോൾ പറയുന്നത്

    തെറ്റിദ്ധരിക്കരുതേ - ആസിഫ് അലി ഇപ്പോൾ പറയുന്നത്

    വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് - ഇതാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ പോസ്റ്റ്. എന്ന് വെച്ചാൽ ദീലിപ് ചെയ്തു എന്ന് പറയുന്ന കാര്യത്തോടുള്ള വിയോജിപ്പല്ല, മറിച്ച് ദിലീപിനെ ഫേസ് ചെയ്യാനുള്ള വിഷമം കൊണ്ടാണ് കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത്. ബാക്കിയെല്ലാം വായിച്ചവരുടെ കുഴപ്പമാണ്. കൊള്ളാം ആസിഫലീ, നിങ്ങൾ നല്ല നടൻ തന്നെ.

    ആദ്യം നീ പോയി അഭിനയിച്ചു പഠിക്കാൻ നോക്ക്

    ആദ്യം നീ പോയി അഭിനയിച്ചു പഠിക്കാൻ നോക്ക്

    ഇന്നലെ കിളിർത്ത നിന്നെ ആര് കൂടെ നിർത്തി അഭിനയിപ്പിക്കും. ആദ്യം നീ പോയി അഭിനയിച്ചു പഠിക്കാൻ നോക്ക്. മഴയത്ത് മണ്ണിരക്കു വണ്ണം വച്ചുന്നു കരുതി മൂർഖന്റെ വീട്ടിൽ കേറി പെണ്ണ് ചോദിക്കാറായ്യിട്ടില്ല. പോടാ നീയൊക്കെ അഭിനയം പഠിക്കുന്ന കാലത്തു ഹീറോ ആയിരുന്നു ദിലീപ് ഓക്കേ.. - ആസിഫ് അലിയുടെ പോസ്റ്റിൽ ദിലീപ് ഫാൻസിന്റെ കമന്റുകളാണ്.

    ഭീഷണിയും ഉണ്ട് ഇഷ്ടം പോലെ

    ഭീഷണിയും ഉണ്ട് ഇഷ്ടം പോലെ

    ഒരുത്തൻ വീണ് കിടക്കുന്ന സമയം നോക്കി തിരിച്ചടിക്കില്ല എന്ന് ഉറപ്പുണ്ടാകുമ്പോൾ കേറി കൊണപ്പിക്കുന്നത് നട്ടെല്ലുള്ള ആണ്പിള്ളേർക്ക് ചേർന്നതല്ല. എന്തേലും പറയാൻ ഉണ്ടേൽ നേർക്ക് നേരെ നിന്ന് മുഖത്ത് നോക്കി പറയണം. ഒരു അവസരത്തിനായി കാത്തിരിക്കുവായിരുന്നു അല്ലേ നീയൊക്കെ. പുച്ഛം മാത്രം. ആ പിന്നെ ഇനി പുള്ളി കുറ്റക്കാരൻ അല്ലെന്ന് എങ്ങാണും കോടതി പറഞ്ഞു വെറുതെ വിട്ടാൽ. അന്ന് തീരും നീയും മോളിവുഡും ആയിട്ടുള്ള ബന്ധം. നീ ചെവിയിൽ നുള്ളി കാത്തിരുന്നോ ഇതിനൊക്കെ തിരിച്ചു കിട്ടുന്ന ഒരു സമയം വരും.

    ഒക്കെ നമുക്ക് മനസിലായി ആസിഫേ

    ഒക്കെ നമുക്ക് മനസിലായി ആസിഫേ

    അദ്ദേഹം കോർട്ടിൽ നല്ല വക്കീലിനെ വെച്ചിട്ടുണ്ട് കേസിൽ നിന്നും ഊരി പോരും അതിൽ യാതൊരു സംശയവും ഇല്ല. ഗൂഢാലോചന കോർട്ടിൽ തെളിയിക്കാൻ പ്രയാസമാണ് അതുകൊണ്ടാണ് താങ്കൾ തിരുത്താൻ തീരുമാനിച്ചത് എന്ന് മനസ്സിലായി, അതിൽ തെറ്റൊന്നും ഇല്ല. - ചിലരാകട്ടെ എന്തുകൊണ്ട് ആസിഫ് അലി കളം മാറ്റി എന്ന് വരെ കണ്ടുപിടിച്ചുകളഞ്ഞു.

    ഉപദേശങ്ങളുമായും ആളുണ്ട്

    ഉപദേശങ്ങളുമായും ആളുണ്ട്

    ആസിഫ് സുഖമാണോ? ഏത് അരിയുടെ ചോറാണ് കഴിക്കുന്നത്? ഞാനിന്നലെ ഈ ഇന്റർവ്യൂ കണ്ടിരുന്നു, താങ്കൾ എന്താണ് പറഞ്ഞതെന്നും ഉദ്ദേശിച്ചതെന്നും എനിക്ക് മനസ്സിലായി. എടുത്തു ചാടി ഇങ്ങനെയൊക്കെ പറയാമോ? ഒന്ന് ചിന്തിച്ചിട്ടൊക്കെ വേണ്ടേ സംസാരിക്കാൻ? കുറ്റവാളി (കോടതി തെളിയിക്കട്ടെ) ആണെങ്കിൽ തന്നെ അദ്ദേഹവും താങ്കളുടെ ഒരു സഹപ്രവർത്തകൻ അല്ലായിരുന്നോ?

    നീചനാണ് എന്ന് പറയരുതായിരുന്നു

    നീചനാണ് എന്ന് പറയരുതായിരുന്നു

    ആസിഫലി ഈ മേഖലയിലേക്ക് കടന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ല. ദിലീപ് വർഷങ്ങളായി ഈ മേഘലയിൽ നിങ്ങളേക്കാളും സീനിയറായ ഒരു കലാകാരനെതിരെ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ അവിടെ ആസിഫലിയെന്ന കലാകാരൻ വളരേ ചെറുതായി.ദിലീപ് കുറ്റം ആരോപിക്കപ്പെട്ട വെക്തിയാണ് അത് ചെയ്തിട്ടുണ്ടോ എന്ന് നീതിപീഠം തീരുമാനിക്കണം. അതുവരെ അദ്ദേഹം നിരപരാധിയാണ്. ആ അടിസ്ഥാനത്തിൽ ദിലീപ് നീചനാണ് എന്നുള്ള വാക്കുകൾ താങ്കളിൽ നിന്ന് വരാൻ പാടില്ലാർന്നു.

    നീയും തയ്ചുവെച്ചോ ഒരെണ്ണം

    നീയും തയ്ചുവെച്ചോ ഒരെണ്ണം

    കുടെയുള്ളവന് ഒന്ന് കാലിടറിയപോ അങ്ങ് കോണത്തിലെ തീരുമാനം എടുത്തിട്ട് ഇപ്പോ അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയുന്നോ ഞങ്ങളും അരി ആഹാരം തന്നെയാ മോനെ കഴിക്കുന്നത് നീയൊക്കെ കൂടെ അഭിനയിച്ചിട്ടാണല്ലോ ദിലീപ് എന്ന നടൻ ഇവിടെ വരെ എത്തിയത് നീയും തയ്ച്ചോ ഒരെണ്ണം മോനെ - ആസിഫ് അലിയോടാണ്.

    ഇത്ര ആവേശം വേണ്ടായിരുന്നു

    ഇത്ര ആവേശം വേണ്ടായിരുന്നു

    ആസിഫ് അലി, ഒരാളെ കുറ്റവാളി ആയി മുദ്ര കുത്തുന്നത് ബഹുമാനപെട്ട കോടതി ആണ്അല്ലാതെ പൊലീസോ മാധ്യമങ്ങളോ അല്ല. ദിലീപിന്റെ ശത്രുക്കൾ എല്ലാം ഒരുമിച്ചു ചെളിവാരി തേക്കുകയാണിപ്പോൾ ഇത്ര ആവേശം വേണ്ടായിരുന്നു.

    യുവതാരങ്ങൾ ഷോ കാണിക്കുന്നു?

    യുവതാരങ്ങൾ ഷോ കാണിക്കുന്നു?

    ഒരാളോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ അയാൾ പ്രബലൻ ആയിരിക്കുമ്പോൾ തന്നെ മുഖത്ത് നോക്കി പറയുന്നതാണ് ധൈര്യം. അല്ലാതെ ശക്തി എല്ലാം ക്ഷയിച്ച് ഒറ്റപ്പെട്ടു നിൽക്കുമ്പോൾ മാറി നിന്ന് വീരവാദം പറയലല്ല. അമ്മയിലെ ചില യുവതാരങ്ങളുടെ ഇന്നത്തെ പെർഫോർമൻസ് കണ്ടിട്ട് അതാണ് തോന്നിയത്. ദിലീപ് സർവാധികാരങ്ങളുംകൈയ്യടക്കി തനിക്ക് താത്പര്യമില്ലാത്തവരെ ഒഴിവാക്കി കൊണ്ടിരുന്നപ്പോൾ പഞ്ചപുശ്ചം അടക്കി നിന്ന ടീമുകളാണ് ഇന്ന് ദിലീപ് ജയിലിലായപ്പോൾ ഡയലോഗടിച്ചു കൊണ്ട് ഷോ കാണിക്കുന്നത്.

    ദിലീപാണോ എല്ലാത്തിനും കാരണം?

    ദിലീപാണോ എല്ലാത്തിനും കാരണം?

    അമ്മ എന്ന സംഘടന ആദ്യം വിലക്കിയ നടൻ സുകുമാരൻ ആയിരുന്നു.. അന്ന് ദിലീപ് ഒന്നും സിനിമയിൽ ഒരു ശക്തിയേ ആയിരുന്നില്ല... അന്ന് സുകുമാരനെയും പിന്നെ തിലകനെയും ഒതുക്കിയവരും, തന്നെയാണ് ഇപ്പോഴും സംഘടനയുടെ തലപ്പത്തിരിക്കുന്നത്. അല്ലാതെ ദിലീപ് ഇല്ലാതായതോടെ പ്രശ്നങ്ങൾ അവസാനിച്ചു എന്നൊന്നും കരുതരുത്... ഗ്രൂപ്പിസം കാണിച്ച് അവസരങ്ങൾ നഷ്ട്ടപെടുത്തുന്നവരെ ഇനിയെങ്കിലും തുറന്നു കാണിക്കണം. ഇനി ദിലീപിന്റെ കൂടെ അഭിനയിക്കില്ല" എന്നൊക്കെ പറയേണ്ടത് ദിലീപ് ജയിലിലാകുമ്പോൾ അല്ല..

    അഭിനന്ദിക്കുന്നവരും കുറവല്ല

    അഭിനന്ദിക്കുന്നവരും കുറവല്ല

    ദിലീപിനെതിരെ സംസാരിച്ചു എന്ന പേരിൽ ആസിഫ് അലിയെയും പ്രിത്വിയേയും തെറിവിളിക്കുന്നത് ഊള പാൻസുകരെ, ദിലീപല്ല മലയാള സിനിമ. തന്തയില്ലാത്തരം ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണം. എന്ത് മറ്റൊടത്തെ ന്യായീകരണം കൊണ്ടാണ് നിങ്ങൾ ദിലീപിനെ ന്യായീകരിക്കുന്നത്. ഈ കേസിന്റെ തുടക്കം മുതൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് ദിലീപ് എന്നത്. ഇപ്പൊ അറസ്റ്റും കഴിഞ്ഞു. ഈ കേസിൽ പ്രതി നടൻ ദിലീപ് ആണെന്നറിഞ്ഞിട്ടും ശക്തമായി തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയ ആസിഫും പ്രിത്വിയും അഭിനന്ദനം അർഹിക്കുന്നു.

    English summary
    Asif Ali Facebook post response in Dileep arrest and fans reaction.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X