Just In
- 43 min ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
- 14 hrs ago
മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റിന്റെ കിടിലന്‍ ടീസര്‍ പുറത്ത്, വീഡിയോ കാണാം
Don't Miss!
- Finance
സംസ്ഥാന ബജറ്റ്: റബറിന്റെ തറവില ഉയര്‍ത്തി; ഏപ്രില്‍ 1 മുതല്‍ നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂടും
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- News
സംസ്ഥാന ബജറ്റ് 2021; കേരളത്തോട് വിവേചനം, കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി തോമസ് ഐസക്
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭാവനയുടെ നായകന് ആസിഫ് അലിയോ? അവരുടെ ചോദ്യം, അത് കേട്ട് ചൂളിപ്പോയി, ദുരനുഭവം പറഞ്ഞ് താരം
ഋതുവെന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി തുടക്കം കുറിച്ചത്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനായി മാറുകയായിരുന്നു. സ്വഭാവിക കഥാപാത്രങ്ങളും അതിഥി താരവുമായൊക്കെ ആസിഫ് എത്താറുണ്ട്. അഭിനയസാധ്യതയുള്ള കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. സിനിമ സ്വീകരിക്കുമ്പോഴും വ്യത്യസ്തമാണോ കഥാപാത്രമെന്ന് നോക്കാറുണ്ട് അദ്ദേഹം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാവനയുടേയും ആസിഫ് അലിയുടേയും സ്ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇവര്‍ നായികനായകന്‍മാരായെത്തിയ സിനിമകളെല്ലാം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ആസിഫ് അലി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ഓമനക്കുട്ടനും പല്ലവിയും
2017 ലായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനെന്ന ചിത്രം റിലീസ് ചെയ്തത്. വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഓമനക്കുട്ടനായി ആസിഫ് എത്തിയപ്പോള്‍ പല്ലവി ദേവയായാണ് ഭാവനയെത്തിയത്്. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേറിട്ട പ്രമേയവുമായെത്തിയ ചിത്രത്തിന് തുടക്കത്തില്‍ അത്ര മികച്ച സ്വീകരണമായിരുന്നില്ല ലഭിച്ചത്. പിന്നീട് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു ചിത്രം. തനിക്കേറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഓമനക്കുട്ടനിലെ പല്ലവിയെന്ന് ഭാവന പറഞ്ഞിരുന്നു.

ഇതാണോ നായകന്
മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങുന്നുണ്ട് ഭാവന, കന്നഡയില്‍ സജീവമാണ് താരം. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് ഭാവനയോട് എല്ലാവരും ചോദിച്ചത് നായകന് ആരാണെന്നായിരുന്നു. കര്‍ണ്ണാടകയില്‍ വെച്ചായിരുന്നു ചിത്രീകരണം. നിരവധി പേരായിരുന്നു ഭാവനയെ കാണാനായെത്തിയത്. നായകന് ആരാണെന്ന് ചോദിച്ചവരോട് എന്നെ കാണിച്ചപ്പോള്‍ അയ്യേ ഇവനാണോ നായകനെന്നായിരുന്നു അവരുടെ ചോദ്യം. കളര്‍ഫുള്‍ ഷര്‍ട്ടൊക്കെ ഇട്ടായിരുന്നു ആ ചിത്രത്തിനായി ഉപയോഗിച്ചത്.

ചൂളിപ്പോയി
ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. അവരുടെ സംസാരം കേട്ട് ഞാനും ചമ്മിയിരുന്നു. കരിയറില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ആസിഫിന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. അടിക്കടിയുള്ള പരാജയത്തിന് ശേഷമായാണ് ആസിഫിന് കരിയര്‍ ബെസ്റ്റായി ഓമനക്കുട്ടനെത്തിയത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഹണിബീ കണ്ടപ്പോള്‍
ഭാര്യ സമയ്ക്കൊപ്പമായാണ് ആസിഫ് അലി ഹണിബീ കണ്ടത്. ചിത്രത്തില്‍ ലിപ് ലോക്ക് സീനുണ്ടെന്നുള്ളതിനെക്കുറിച്ച് ആദ്യം തന്നെ സമയോട് പറഞ്ഞിരുന്നു. ആ രംഗം എത്താറായപ്പോള്‍ ആകെ പരിഭ്രാന്തിയിലായിരുന്നു താരം. ആ രംഗം കണ്ട് സമ ഞെട്ടിയിരുന്നുവെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. തിരക്കഥയ്ക്ക് ആവശ്യമാണെങ്കില്‍ ലിപ് ലോക്ക് ചെയ്യാന്‍ തയ്യാറാണെന്ന് താരം പറഞ്ഞിരുന്നു.