twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ അഭിനയിച്ചത് വീട്ടുകാര്‍ അറിഞ്ഞത് പത്ര പരസ്യം കണ്ടപ്പോള്‍, അനുഭവം പങ്കുവെച്ച് ആസിഫ് അലി

    By Midhun Raj
    |

    യുവതാരങ്ങളില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ അരങ്ങേറിയ നടന്‍ പിന്നീട് മോളിവുഡില്‍ തന്‌റെ സ്ഥാനം ഉറപ്പിച്ചു. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിരുന്നു ആസിഫ്. പരാജയ ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടന്‍ നടത്തിയത്. തന്‌റെ പോരായ്മകളെല്ലാം തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കാന്‍ പിന്നീട് ആസിഫ് അലിക്ക് സാധിച്ചു.

    നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍. കാണാം

    മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. 2009ലാണ് ആസിഫ് അലിയുടെ ആദ്യ ചിത്രമായ ഋതു പുറത്തിറങ്ങുന്നത്. നായകന്‍ അല്ലായിരുന്നെങ്കിലും നടന്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആസിഫ് അലിക്കൊപ്പം നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

    അതേസമയം പത്രത്തില്‍ പരസ്യം കണ്ടപ്പോഴാണ്

    അതേസമയം പത്ര പരസ്യം കണ്ടപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്ന് പറയുകയാണ് ആസിഫ് അലി. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ ക്യാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറിയതും ആസിഫ് അലി പറഞ്ഞു.

    ആ സമയമാണ് ഋതു സിനിമയുടെ

    'ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷന്‍ നടന്നത്. ഓഡീഷന് പോയി സെലക്ഷന്‍ കിട്ടി. വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്', ആസിഫ് അലി പറഞ്ഞു.

    പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍

    'പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാള്‍ എന്നാണ് അന്ന് ഉപ്പ പറഞ്ഞത്' എന്നും ആസിഫ് അലി അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ്, ആണ്ണും പെണ്ണും തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.

    Recommended Video

    Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam
    ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍

    ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സില്‍ അതിഥി വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ആന്തോളജി ചിത്രമായാണ് ആണ്ണും പെണ്ണും പുറത്തിറങ്ങിയത്. സിനിമയില്‍ വേണു സംവിധാനം ചെയ്ത രാച്ചിയമ്മയിലാണ് ആസിഫ് വേഷമിട്ടത്. പാര്‍വ്വതി ആണ് നടനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നിലവില്‍ കൈനിറയെ സിനിമകള്‍ ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. കുഞ്ഞെല്‍ദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, മഹേഷും മാരുതിയും, മഹാവീര്യര്‍ തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

    English summary
    asif ali reveals father's reaction after seeing debut movie ritu's advertisement in newspaper
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X