രൂപേഷ് ചിത്രത്തില്‍ ആസിഫ്
യൂ ടൂ ബ്രൂട്ടസ്- രൂപേഷ് പീതാംബരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ദുല്‍ക്കര്‍ സല്‍മാന്റെ മൂന്നാമത്തെ ചിത്രമായ തീവ്രത്തിലൂടെയാണ് രൂപേഷ് സംവിധായകനാകുന്നത്. മോഹന്‍ലാല്‍ നാകനായ സ്ഫടികത്തില്‍ ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് രൂപേഷ് സിനിമയില്‍ എത്തുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തീവ്രത്തിന്റെ കഥയും തിരക്കഥയും രൂപേഷിന്റെതായിരുന്നു. എന്നാല്‍ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. യൂ ടൂ ബ്രൂട്ടസില്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, അനു മോഹന്‍, അഹമ്മദ് സിദ്ദീഖ്, ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവരാണു മറ്റു താരങ്ങള്‍.

തൃശൂരിലാണ് ചിത്രീകരണം . ആക്ഷന്‍ ചിത്രമായിട്ടാണ് രണ്ടാമത്തെ ചിത്രം രൂപേഷ് ഒരുക്കുന്നത്. കൈ നിറയെ ചിത്രമുള്ള ആസിഫിന് യുവതാരങ്ങളില്‍ ആക്ഷന്‍ നായകനെന്ന ഇമേജ് നിലനിര്‍ത്താന്‍ ഈ ചിത്രം സഹായിക്കും. ഇപ്പോള്‍ വി.കെ. പി ചിത്രത്തിലാണ് ആസിഫ് നായകനായി അഭിനയിക്കുന്നത്.
More from Filmibeat
asif ali malayalam actor roopesh peethambaran you too brutus ആസിഫ് അലി മലയാളം സിനിമ നടന് യൂ ടൂ ബ്രൂട്ടസ് രൂപേഷ് പീതാംബരന്‍


Click it and Unblock the Notifications











