ആസിഫ് അലിയുടെ കുടുംബത്തിനൊപ്പം മോഹന്‍ലാല്‍ നായിക.. ദുല്‍ഖറും നിവിനും കണ്ട് പഠിക്കണം!

By Nimisha

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ആസിഫ് അലിക്ക് അടുത്തിടെയാണ് പെണ്‍കുഞ്ഞ് പിറന്നത്. ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവാണ് താനെന്ന് മകള്‍ ജനിച്ച ശേഷം താരം അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് ആസിഫിനും പെണ്‍കുഞ്ഞ് ജനിച്ചത്. താരങ്ങളുടെ കുടുംബ ചിത്രവും വിശേഷവും അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംക്ഷയാണ്.

ദുല്‍ഖറിന്റെ മകളെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ താരം ഇതുവരെ മകളുടെ ചിത്രം പുറത്തുവിട്ടിരുന്നില്ല. യാത്രകള്‍ക്കിടയിലും മറ്റുമായി ആരാധകര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പമുള്ള ദുല്‍ഖരിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. നിവിന്‍ പോളിയുടെ മകളുടെ മാമോദീസ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ആസിഫ് അലി.

മകളുടെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്

മകളുടെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്

മകള്‍ ജനിച്ച വിവരം അറിയിച്ചതിന് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. സമയ്ക്കും മൂത്ത മകന്‍ ആദം അലിക്കുമൊപ്പമുള്ള മകളുടെ ചിത്രം ആസിഫ് തന്നെയാണ് പങ്കുവെച്ചത്.

 പ്രഥമ പരിഗണന കുടുംബത്തിന്

പ്രഥമ പരിഗണന കുടുംബത്തിന്

സിനിമയില്‍ വന്നതിന് ശേഷമാണ് ആസിഫ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കണ്ണൂര്‍ സ്വദേശിനിയായ സമയാണ് താരത്തിന്റെ ജീവിതസഖി.

മകന്‍ ജനിച്ചത്

മകന്‍ ജനിച്ചത്

2013 ലായിരുന്നു ആസിഫ് വിവാഹിതനായത്. മൂന്നു വയസ്സുകാരനായ ആദമിന് കൂട്ടായാണ് കുഞ്ഞനുജത്തി എത്തിയത്. ജൂണ്‍ രണ്ടിനാണ് മകള്‍ ജനിച്ചത്. മകല്‍ എത്തിയ കാര്യത്തെക്കുറിച്ച് താരം തന്നെയാണ് അറിയിച്ചത്.

സന്തോഷവാനായ പിതാവ്

സന്തോഷവാനായ പിതാവ്

ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവാണ് താനെന്നായിരുന്നു ആസിഫ് കുറിച്ചത്. മകള്‍ ജനിച്ച സന്തോഷം പങ്കുവെക്കുന്നതിനിടയിലാണ് താരം ഇക്കാര്യം കുറിച്ചത്.

 മോഹന്‍ലാല്‍ നായികയ്‌ക്കൊപ്പം

മോഹന്‍ലാല്‍ നായികയ്‌ക്കൊപ്പം

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നേഹ സക്‌സേനയക്കൊപ്പമുള്ള സമയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒന്നും മറച്ചുവെക്കാതെ

ഒന്നും മറച്ചുവെക്കാതെ

മക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ പലപ്പോഴും താരങ്ങള്‍ തയ്യാറാകില്ല. എന്നാല്‍ അക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാണ് ആസിഫ് അലി. കുടുംബ ചിത്രങ്ങള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുണ്ട്.

സന്തോഷത്തോടെ ആരാധകര്‍

സന്തോഷത്തോടെ ആരാധകര്‍

ആസിഫ് അലിക്ക് മകള്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു. മകളുടെ ചിത്രം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ദുല്‍ഖറും നിവിനും കണ്ടു പഠിക്കണം

ദുല്‍ഖറും നിവിനും കണ്ടു പഠിക്കണം

ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളിയുടെയും മകളെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആരാധകര്‍ പകര്‍ത്തുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങളല്ലാതെ താരങ്ങള്‍ കുടുംബസമേതമുള്ള ചിത്രങ്ങള്‍ പുറത്തുവിടാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X