twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകര്‍ക്കുളള പെരുന്നാള്‍ സമ്മാനം നല്‍കി ആസിഫലി! ഇബ്ലീസിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്‌!!

    By Midhun
    |

    Recommended Video

    ആസിഫ് അലിയുടെ പെരുന്നാൾ സമ്മാനം | filmibeat Malayalam

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങിയിരുന്നത്. ഈ വര്‍ഷം ബിടെക്ക് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആസിഫ് ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരുന്നു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത സിനിമ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രാധാന്യമുളള പ്രേമയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്.

    സീറോയില്‍ ഷാരൂഖിനൊപ്പം തിളങ്ങി സല്‍മാന്‍ ഖാന്‍! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂസീറോയില്‍ ഷാരൂഖിനൊപ്പം തിളങ്ങി സല്‍മാന്‍ ഖാന്‍! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    ആദ്യ ദിനം മുതല്‍ക്കു തന്നെ മികച്ച പ്രതികരണം ലഭിക്കുന്ന ബിടെക്ക് വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ബിടെക്കിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ആസിഫലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.ആസിഫിന്റെ ഈദ് സമ്മാനമായി പുതിയ ചിത്രം ഇബ്ലീസിന്റെ ഫസ്റ്റലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്.

    ബിടെക്കിന്റെ വിജയം

    ബിടെക്കിന്റെ വിജയം

    ആസിഫ് അലിയുടെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിടെക്ക്. അപര്‍ണാ ബാലമുരളിയായിരുന്നു ചിത്രത്തില്‍ ആസിഫലിയുടെ നായികയായി എത്തിയിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ബിടെക്ക് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രം ശക്തമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. ആസിഫിനൊപ്പം ശ്രീനാഥ് ഭാസി,അര്‍ജുന്‍ അശോകന്‍,നിരഞ്ജന അനൂപ്,സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫിന് ലഭിച്ച വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ബിടെക്ക്.

    രോഹിത് വിഎസിനൊപ്പം വീണ്ടും

    രോഹിത് വിഎസിനൊപ്പം വീണ്ടും

    ആസിഫ് അലിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ
    ചിത്രങ്ങളിലൊന്നായിരുന്നു അഡ്വഞ്ചെഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. ഭാവന നായികയായി എത്തിയ ചിത്രത്തില്‍ അജുവര്‍ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്,കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അഡ്വെഞ്ചേഴ്‌സ് ഓഫ്‌ ഓമനക്കുട്ടന് ശേഷം ആസിഫും സംവിധായകന്‍ രോഹിത് വിഎസും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇബ്ലീസ്

    ഇബ്ലീസ്

    ഇബ്ലീസ്

    അഡ്വെഞ്ചെഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫിനെ നായകനാക്കി രോഹിത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് രോഹിത്ത് വിഎസ് എത്തുന്നത്. കൗതുകമുളള ഒരു ടൈറ്റിലാണ് സംവിധായകന്‍ ചിത്രത്തിന് ഇട്ടിരിക്കുന്നത്. മ്യൂസിക്കല്‍ അഡ്വെഞ്ചര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരിക്കും ഇബ്ലീസ് ഒരുക്കുകായെന്നാണ് അറിയുന്നത്..ബിടെക്കിനു ശേഷമൊരുങ്ങുന്ന ആസിഫലിയുടെ ഈ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    നായികയായി മഡോണ

    നായികയായി മഡോണ

    പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റ്യനാണ് ഇബ്ലീസീല്‍ ആസിഫലിയുടെ നായികയാവുന്നത്. ദിലീപ് ചിത്രം കിംഗ് ലയറിനു ശേഷം മഡോണ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇബ്ലീസ്. കിംഗ് ലയറിനു ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു മഡോണ കൂടുതലായി അഭിനിയിച്ചിരുന്നത്. വിജയ് സേതുപതിക്കൊപ്പമുളള ജുംഗ എന്ന ചിത്രവും മഡോണയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. ഇബ്ലീസില്‍ ആസിഫിനൊപ്പം തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് മഡോണ എത്തുകായെന്നാണ് അറിയുന്നത്.

    ഫസ്റ്റ്‌ലുക്ക് പുറത്ത്

    ഫസ്റ്റ്‌ലുക്ക് പുറത്ത്

    ചിത്രീകരണം പുരോഗമിക്കവേ ഇബ്ലീസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആസിഫ് അലി തന്നെയാണ് പെരുന്നാള്‍ സമ്മാനമായി ഇബ്ലിസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ആസിഫ് അലിയെയും മഡോണ സെബാസ്റ്റ്യനെയുമാണ് കാണിച്ചിരിക്കുന്നത്.

    ഫസ്റ്റ്‌ലുക്ക് കാണൂ

    ഫസ്റ്റ്‌ലുക്ക് കാണൂ

    ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്! ടീസര്‍ പുറത്ത്! കാണൂ ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്! ടീസര്‍ പുറത്ത്! കാണൂ

    ലാലേട്ടനും രഞ്ജിത്തും ഒടുവില്‍ ആ സര്‍പ്രൈസ് പൊട്ടിച്ചു! ഏട്ടന്റെ പെരുന്നാള്‍ സമ്മാനം ഇതായിരുന്നു...ലാലേട്ടനും രഞ്ജിത്തും ഒടുവില്‍ ആ സര്‍പ്രൈസ് പൊട്ടിച്ചു! ഏട്ടന്റെ പെരുന്നാള്‍ സമ്മാനം ഇതായിരുന്നു...

    English summary
    asif ali's iblis movie first look poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X