ഇബ്ലീസില്‍ ആസിഫിന്റെ മുത്തശ്ശനായി ലാല്‍ എത്തുന്നു! കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. ഒരു പരീക്ഷണ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ഭാവനയായിരുന്നു ആസിഫ് അലിയുടെ നായികയായി എത്തിയിരുന്നത്.
ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അജുവര്‍ഗീസ്,സിദ്ദിഖ്,സൈജു കുറുപ്പ്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം ആസിഫും രോഹിത്ത് വിഎസും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇബ്ലീസ്. മഡോണ സെബാസ്‌റ്റ്യനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.

ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. മ്യൂസിക്കല്‍ അഡ്വഞ്ചെര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരിക്കും ഇബ്ലീസ് ഒരുക്കുകായെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ചിത്രത്തിലെ ആസിഫിന്റെയും മഡോണയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ചിത്രത്തില്‍ വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് എത്തുമ്പോള്‍ ഫിദയായാണ് മഡോണ എത്തുന്നത്. ചിത്രീകരണം പുരോഗമിക്കവേ ഇബ്ലീസിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ലാലിന്റെയും ആസിഫിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇബ്ലീസില്‍ ആസിഫിന്റെ മുത്തശ്ശനായാണ് ലാല്‍ എത്തുന്നത്.


Click it and Unblock the Notifications











