ആസിഫ് അലി ചിത്രം ഇബ്ലീസിലെ പുതിയ പാട്ട് പുറത്ത്! വീഡിയോ കാണാം!!
അഡ്വെഞ്ചെഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയും രോഹിത്ത് വിഎസും വീണ്ടുമൊന്നിച്ച ചിത്രമാണ് ഇബ്ലീസ്. ആഗസ്റ്റ് മൂന്നിന് തിയ്യേറ്ററുകളിലെത്തിയ ചിത്രം വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഇത്തവണ ഒരു ഫാന്റസി കോമഡി ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്.
വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഇത്തവണയും രോഹിത്ത് തന്റെ ചിത്രമൊരുക്കിയിരിക്കുന്നത്. മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ആസിഫ് വൈശാഖന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ ഫിദയായിട്ടാണ് മഡോണ എത്തുന്നത്.

ആസിഫും മഡോണയും ഒന്നിച്ച ഇബ്ലീസിലെ ഒരു പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇബ്ലീസിലെ 'ബംബ ബംബ' എന്നു തുടങ്ങുന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. പ്രണയ ഗാനമായ ഈ പാട്ട് പാടിയിരിക്കുന്നത് അശോക് പൊന്നപ്പനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയിരിക്കുന്നു.

ഇബ്ലീസിലെ പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാല്‍,സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി,സിദ്ധിഖ്, രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി, ഗോകുലം ഗോകു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











