തലശ്ശേരിക്കാരെ കണ്ടാല്‍..! കക്ഷി അമ്മിണിപിളളയിലെ ഗാനം ശ്രദ്ധേയമാവുന്നു! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
ആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപിളള. ആസിഫ് ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
കക്ഷി അമ്മിണിപിളളയിലെ 'തലശ്ശേരിക്കാരെ കണ്ടാല്‍' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു തന്റെ ഫേസ്ബുക്ക് പേജ് വഴി പാട്ട് പുറത്തുവിട്ടിരുന്നത്. മുസ്തഫയും ജൂഡിത്ത് ആനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബി സംഗീതം നല്‍കിയിരിക്കുന്നു. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് സിനിമ നിര്‍മ്മിക്കുന്നത്. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്‍,മാമുക്കോയ,സുധീഷ്,നിര്‍മ്മല്‍ പാലാഴി, അഹമ്മദ് സിദ്ധിഖ്,ബേസില്‍ ജോസഫ്,ശ്രീകാന്ത് മുരളി,സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അശ്വതി മനോഹരനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. സനിലേഷ് ശിവന്‍ കഥയെഴുതിയ ചിത്രത്തിന് സാമുവല്‍ എബിക്കൊപ്പം അരുണ്‍ മുരളീധരനും പാട്ടുകള്‍ ഒരുക്കുന്നു.


Click it and Unblock the Notifications











